Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 28, 2024 6:33 pm

Menu

Published on May 7, 2013 at 5:22 am

സനാഉല്ലയെ സന്ദര്‍ശിക്കാന്‍ ബന്ധുക്കള്‍ ഇന്ത്യയിലേക്ക്

sanavullas-relatives-coming-to-india-to-visit-him

ചണ്ഡീഗഢ് : ജമ്മു ജയിലില്‍ സഹതടവുകാരന്റെ മര്‍ദ്ദനമേറ്റ് ഛണ്ഡിഗഢ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന പാക് തടവുകാരന്‍ സനാഉള്ള ഹഖിനെ കാണാന്‍ പാകിസ്താനില്‍ നിന്നും ബന്ധുക്കള്‍ ചൊവ്വാഴ്ച്ച ഇന്ത്യയിലെത്തും.

പി.ജി.ഐ.എം.ആര്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന സനാഉല്ലയുടെ കാണാന്‍ രണ്ട് കുടുംബാഗങ്ങള്‍ക്കാണ് ഇന്ത്യന്‍ ഹൈകമീഷന്‍ സന്ദര്‍ശനാനുമതി നല്‍കിയിട്ടുള്ളത്. സനാഉല്ലയുടെ മരുമകനും മറ്റൊരു ബന്ധുവിനുമാണ് പ്രത്യേക വിസ അനുവദിച്ചിരിക്കുന്നത്.
സനാഉല്ലയുടെ നില തിങ്കളാഴ്ച്ച വീണ്ടും വഷളായതായി ഡോക്ടര്‍മാര്‍ അറിയിച്ചിരുന്നു. ബോധം വീണ്ടെടുക്കാനോ വെന്‍റിലേറ്ററിന്‍െറ സഹായമില്ലാതെ ശ്വസിക്കാനോ കഴിഞ്ഞിട്ടില്ല.
തിങ്കളാഴ്ച ഇന്ത്യയിലെ പാകിസ്താന്‍ സ്ഥാനപതി സല്‍മാന്‍ ബഷീര്‍ സനാഉല്ലയെ സന്ദര്‍ശിച്ചിരുന്നു. ഹഖിനെ വിദഗ്ധ ചികിത്സക്ക് വിട്ടു നല്‍കണമെന്നും പാക് ഹൈകമീഷന്‍ ആവര്‍ത്തിച്ചാവശ്യപ്പെട്ടിരുന്നു.

പാകിസ്താനിലെ കോട്ട് ലഖ്പത് ജയിലില്‍ ഇന്ത്യന്‍ തടവുകാരനായ സരബ് ജിത് സിങ് പാക് തടവുകാരുടെ മര്‍ദ്ദനമേറ്റ് മരിച്ചതിനെ തുടര്‍ന്നാണ് ജമ്മു ജയിലില്‍ സനാഉല്ലക്ക് മര്‍ദ്ദനമേറ്റത്. സനാഉല്ല 1999 ല്‍ ടാഡാ കുറ്റവുമായി ബന്ധപ്പെട്ടാണ് അറസ്റ്റിലായത്.

Loading...

Leave a Reply

Your email address will not be published.

More News