Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

June 27, 2026 2:18 am

Menu

Published on January 10, 2018 at 10:29 am

യുവജനോത്സവ അപ്പീലിന് ബാലവകാശ കമ്മീഷന്റെ വ്യാജരേഖ; നൃത്താധ്യാപകര്‍ കസ്റ്റഡിയില്‍

fake-appeal-case-2018-schoolkalolsavam

തൃശൂര്‍: സംസ്ഥാന ബാലാവകാശ കമ്മിഷന്റെ പേരില്‍ സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍
വ്യാജ അപ്പീലുകള്‍ നല്‍കിയ രണ്ട് നൃത്താധ്യാപകര്‍ പിടിയില്‍.

തൃശൂര്‍ ചേര്‍പ്പ് സ്വദേശി സൂരജ്, കോഴിക്കോട് സ്വദേശി ജോബി എന്നിവരാണു കസ്റ്റഡിയിലുള്ളത്. അറസ്റ്റ് ഇന്നു രേഖപ്പെടുത്തിയേക്കും. ഇരുവരെയും തൃശൂര്‍ പൊലീസ് ക്ലബില്‍ ഐ.ജി.യുടെ നേതൃത്വത്തില്‍ ചോദ്യം ചെയ്യുകയാണ്.

ഇവരെ കൂടാതെ നൃത്താധ്യാപകരും ഇടനിലാക്കാരായി പ്രവര്‍ത്തിക്കുന്ന അഞ്ചു പേരെയും പൊലീസ് ചോദ്യം ചെയ്യുമെന്നാണ് റിപ്പോര്‍ട്ട്. കേസില്‍ കൂടുതല്‍ അറസ്റ്റുണ്ടായേക്കും.

പത്തു പേരെ പൊലീസ് നിരീക്ഷിക്കുന്നുണ്ട്. സംഘനൃത്തം, വട്ടപ്പാട്ട്, കോല്‍ക്കളി, മാപ്പിളപ്പാട്ട്, കേരളനടനം, ഒപ്പന എന്നീ ഇനങ്ങളിലാണിവ. എറണാകുളം, കോഴിക്കോട്, തൃശൂര്‍, മലപ്പുറം, കാസര്‍കോട് എന്നീ ജില്ലകളില്‍ നിന്നുള്ള വ്യാജന്മാരെയാണ് കണ്ടെത്തിയത്.

ജഡ്ജിമാരെ വരെ നിര്‍ണയിക്കുന്ന വന്‍ മാഫിയസംഘം ഇതിനു പിന്നിലുണ്ടെന്നാണ് ക്രൈംബ്രാഞ്ചിനു ലഭിച്ച വിവരം. മുന്‍ വര്‍ഷങ്ങളിലും ഇവര്‍ ഇത്തരം രേഖയുണ്ടാക്കുകയും ജഡ്ജിമാരെ സ്വാധീനിക്കുകയും ചെയ്തുവെന്നാണു സൂചന. ജില്ലാതലത്തില്‍ തോറ്റവരെ വ്യാജ അപ്പീലിലൂടെ മത്സരത്തിനെത്തിച്ചു ജഡ്ജിമാരെ സ്വാധീനിച്ചു ഗ്രേഡ് വാങ്ങുകയാണ് ഇവരുടെ രീതി.

ഐജി എസ്. ശ്രീജിത്തിനും എസ്പി പി.എന്‍ ഉണ്ണിരാജയ്ക്കുമായിരുന്നു അന്വേഷണച്ചുമതല. സംസ്ഥാന വ്യാപകമായി ഇവര്‍ക്കു ശൃഖംലയുണ്ടെന്ന് ഐജി പറഞ്ഞു. 8000 മുതല്‍ 20,000 രൂപയാണ് ഓരോ അപ്പീലിനും വാങ്ങിയത്. ബാലാവകാശ കമ്മിഷന്‍ രേഖയാണെന്നു വിശ്വസിച്ചാണു രക്ഷിതാക്കള്‍ പണം നല്‍കിയിരിക്കുന്നത്.

സ്‌കൂള്‍ കലോത്സവത്തില്‍ മത്സരിക്കാന്‍ ബാലാവകാശ കമ്മീഷന്റെ വ്യാജ സര്‍ട്ടിഫിക്കറ്റ് സംഘടിപ്പിച്ചു കൊടുക്കാന്‍ അരലക്ഷം രൂപ വരെ ഈടാക്കിയിരുന്നതായി സൂചന.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News