Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
പാലക്കാട്: തൃത്താല എം.എല്‍.എ വി.ടി ബല്‍റാമിനു നേരെ സി.പി.എം പ്രവര്‍ത്തകരുടെ പ്രതിഷേധം. തൃത്താല കൂറ്റനാട് സ്വകാര്യ ചടങ്ങില്‍ ഉദ്ഘാടകനായെത്തിയ ബല്‍റാമിനു നേരെ സി.പി.എം പ്രവര്‍ത്തകര്‍ ചീമുട്ടയേറും കയ്യേറ്റശ്രമവും നടത്തി.
സംഘടിച്ചെത്തിയ സി.പി.എം പ്രവര്‍ത്തകര്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരുമായി ഏറ്റുമുട്ടി. സംഘര്‍ഷം നിയന്ത്രിക്കാന്‍ കഴിയാത്ത അവസ്ഥയില്‍ പൊലീസ് ലാത്തി വീശി. ബല്‍റാമിന്റെ വാഹനത്തിനുനേരെ കല്ലേറുണ്ടായി. പൊലീസുകാര്‍ക്കടക്കം നിരവധിപ്പേര്‍ക്കു പരുക്കേറ്റു. ബല്‍റാം സ്ഥലത്ത് എത്തിയപ്പോള്‍ തന്നെ സി.പി.എം പ്രവര്‍ത്തകര്‍ കല്ലെറിയുകയായിരുന്നു. കല്ലേറില്‍ ബല്‍റാമിന്റെ ഇന്നോവ കാറിന് കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്.
സ്വകാര്യ ലാബിന്റെ ഉദ്ഘാടനത്തിന് എത്തിയതായിരുന്നു ബല്‍റാം. ഇതിനിടെ സി.പി.എം പ്രവര്‍ത്തകര്‍ സ്ഥലത്തേക്ക് പ്രതിഷേധവുമായി എത്തുകയായിരുന്നു. തുടര്‍ന്നായിരുന്നു സംഘര്‍ഷം. സംഘര്‍ഷത്തെ തുടര്‍ന്ന് ഉദ്ഘാടനം നിര്‍വഹിക്കാതെ ബല്‍റാം മടങ്ങി.
എ.കെ.ജി-സുശീല പ്രണയത്തെപ്പറ്റിയുള്ള ബല്‍റാമിന്റെ ഫേസ്ബുക്ക് പോസ്റ്റാണ് വിവാദത്തിന് വഴിതെളിച്ചത്. എ.കെ.ജി ബാലപീഡകനാണെന്ന ബല്‍റാമിന്റെ കമന്റ് വലിയ പ്രതിഷേധത്തിനാണ് വഴിവെച്ചത്. ബല്‍റാമിനെതിരെ സോഷ്യല്‍ മീഡിയയിലും പുറത്തും വലിയ പ്രതിഷേധമാണ് നടക്കുന്നത്. കഴിഞ്ഞദിവസം ബല്‍റാമിന്റെ ഓഫീസിനു നേര്‍ക്കും ആക്രമണമുണ്ടായിരുന്നു.
Leave a Reply