Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 15, 2026 4:14 pm

Menu

Published on January 12, 2018 at 11:56 am

സെന്‍സര്‍ ബോര്‍ഡ് കയറുപൊട്ടിച്ചു; സിനിമയില്‍ നിന്ന് പശുവിനെ വെട്ടി സലിംകുമാര്‍

censor-board-decision-on-salim-kumar-movie

മിമിക്രി രംഗത്തു നിന്ന് വന്ന് ഒടുവില്‍ ദേശീയ അവാര്‍ഡ് വരെ കരസ്ഥമാക്കിയ മലയാളികളുടെ പ്രിയതാരം സലിംകുമാര്‍ ജയറാമിനെ നായകനാക്കി ഒരുക്കിയ ദൈവമേ കൈതൊഴാം കെ കുമാറാകണം എന്ന ചിത്രത്തിന് സെന്‍സര്‍ ബോര്‍ഡിന്റെ കട്ട്.

ചിത്രത്തിലെ ഒരു പശു ഉള്‍പ്പെടുന്ന രംഗം ഒഴിവാക്കണമെന്നായിരുന്നു സെന്‍സര്‍ നിര്‍ദേശം. ആരെയും ഒരു രീതിയിലും കളിയാക്കാത്ത ജാതിയോ രാഷ്ട്രീയമോ ഒന്നുമില്ലാത്ത ഒരു സീനിനാണ് കത്രികവെച്ചതെന്ന് സലിംകുമാര്‍ പ്രതികരിച്ചു.

സെന്‍സര്‍ ബോര്‍ഡിന്റെ തീരുമാനത്തിനെതിരെ കോടതിയില്‍ പോയാല്‍ പിന്നെ ഇപ്പോള്‍ റിലീസിങ് നടക്കില്ലെന്ന കാരണത്താല്‍ ആ ഭാഗം ചിത്രത്തില്‍ നിന്ന് ഒഴിവാക്കിയെന്ന് അദ്ദേഹം വ്യക്തമാക്കി.

താന്‍ ജനിച്ചപ്പോള്‍ മുതല്‍ വീട്ടില്‍ പശുക്കളുണ്ട്. ഇപ്പോഴും അഞ്ചു പശുക്കളുണ്ട്. അങ്ങനെയുള്ള തനിക്കാണ് പശുവിനെ ഇപ്പോള്‍ എഡിറ്റ് ചെയ്തു മാറ്റേണ്ട ഗതികേട് വന്നിരിക്കുന്നതെന്നും സലിംകുമാര്‍ പറയുന്നു.

പശു ഇപ്പോള്‍ നമ്മുടെ കയ്യില്‍ നിന്നു പോയ അവസ്ഥയാണ്. പശുവിനെക്കുറിച്ച് ഒന്നും മിണ്ടാന്‍ കഴിയില്ല. പശുവിനെ ഉപയോഗിച്ചാല്‍ വര്‍ഗീയത വരുമെന്നാണ് പറയുന്നത്. അത് എങ്ങനെയാണെന്ന് അറിയില്ല. ചിത്രത്തിലെ നല്ലൊരു സീനായിരുന്നു അത്. ഒന്നിനെയും വിമര്‍ശിക്കാന്‍ പോലും അവകാശമില്ല എന്ന അവസ്ഥയിലേക്കു കാര്യങ്ങള്‍ മാറിക്കൊണ്ടിരിക്കുന്നു, സലിംകുമാര്‍ പറഞ്ഞു.

ഇങ്ങനെ പോകുകയാണെങ്കില്‍ നാളെ ഇവിടെ ജീവിക്കണമെങ്കില്‍ ആരോടെങ്കിലുമൊക്കെ അനുവാദം ചോദിക്കേണ്ടി വരുന്ന അവസ്ഥയുമുണ്ടാകാമെന്നും അദ്ദേഹം പരിഹാസ രൂപേണ പറഞ്ഞു.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News