Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 27, 2024 10:42 pm

Menu

Published on January 23, 2018 at 5:40 pm

ബ്രൗണ്‍ പേപ്പറില്‍ പൊതിഞ്ഞ പുസ്തകം, സിഗരറ്റ്, ലൈറ്റര്‍; വിദ്യാര്‍ഥികളുടെ ബാഗ് തുറന്ന അധ്യാപകര്‍ കണ്ടത്

what-students-bring-to-school-the-list-will-shock-you

സ്‌കൂളുകളിലേക്ക് പുസ്തകവും പേനയുമൊക്കെ കൊണ്ടുവരേണ്ട വിദ്യാര്‍ഥികള്‍ മാരകായുധങ്ങളുമായി എത്തുന്ന വാര്‍ത്തകള്‍ നമ്മള്‍ കേള്‍ക്കാന്‍ തുടങ്ങിയിട്ട് കുറച്ചുകാലമായി. ദിവസങ്ങള്‍ക്കു മുന്‍പാണ് സ്‌കൂളില്‍ നിന്നും പുറത്താക്കിയ പ്രധാന അധ്യാപികയെ വിദ്യാര്‍ഥി വെടിവെച്ചു കൊന്നത്.

ഇതിനു പിന്നാലെ ലക്‌നൗവിലെ ബ്രൈറ്റ്ലാന്‍ഡ് സ്‌കൂള്‍ പരിസരത്ത് വെച്ചു സീനിയര്‍ പെണ്‍കുട്ടി ഒന്നാം ക്ലാസുകാരനെ കത്തി കൊണ്ടു കുത്തി പരുക്കേല്‍പ്പിക്കുകയും ചെയ്തു. ഈ സംഭവത്തെ തുടര്‍ന്നാണ് നഗരത്തിലെ സ്‌കൂളുകള്‍ വിദ്യാര്‍ഥികളുടെ ബാഗ് പരിശോധന തുടങ്ങിയത്.

സംഭവം മൂടി വയ്ക്കാന്‍ ശ്രമിച്ച സ്‌കൂള്‍ പ്രിന്‍സിപ്പലിനെയും പെണ്‍കുട്ടിയെയും പൊലീസ് അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടിരുന്നു. വിദ്യാര്‍ഥികള്‍ മാരകായുധങ്ങള്‍ ബാഗിലാക്കി കൊണ്ടു വരുന്നുണ്ടോ എന്നു കണ്ടു പിടിക്കാനായിരുന്നു പരിശോധന.

ഇതോടെ അധ്യാപകര്‍ ശരിക്കും ഞെട്ടി. ബ്ലേഡ്, ട്രിമ്മര്‍, റേസര്‍, ഷേവിങ് ഫോം, കത്രിക, നെയില്‍ പോളിഷ്, ലിപ്സ്റ്റിക്, ലക്‌നൗവിലെ പ്രമുഖ സ്‌കൂളുകളിലെ വിദ്യാര്‍ഥികളുടെ ബാഗുകള്‍ പരിശോധിച്ചപ്പോള്‍ കിട്ടിയ വസ്തുക്കളുടെ പട്ടികയാണിത്.

സിഗരറ്റ്, ലൈറ്റര്‍, അശ്ലീല മാസിക, ഐപോഡ്, മൊബൈല്‍ ഫോണ്‍, ലാപ്ടോപ്പ്, ഗുഡ്കാ പായ്ക്കറ്റ് എന്നിങ്ങനെ നീളുന്നു വിവിധ വിദ്യാര്‍ഥികളില്‍ നിന്നു പിടിച്ചെടുത്ത വസ്തുക്കള്‍.

ബ്രൗണ്‍ പേപ്പറില്‍ പൊതിഞ്ഞ് സയന്‍സ് വിഷയമെന്നു ലേബലും ഒട്ടിച്ച അശ്ലീല മാസികകളാണ് ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥികളുടെ ബാഗില്‍ നിന്നു പിടിച്ചതെന്നു സ്‌കൂള്‍ അധികൃതര്‍ പറഞ്ഞു.

മാതാപിതാക്കള്‍ വീട്ടില്‍ വച്ച് ഷേവു ചെയ്യാന്‍ അനുവദിക്കാത്തതു കൊണ്ടാണു ട്രിമ്മറും റേസറും മറ്റുമായി സ്‌കൂളിലേക്കു വരുന്നതെന്നു ചില ആണ്‍കുട്ടികളും സമ്മതിച്ചു.

പെണ്‍കുട്ടികളുടെ ബാഗുകളില്‍ നിന്നു മുഖ്യമായും പെര്‍ഫ്യൂമും ലിപ്സ്റ്റിക്കും പോലുള്ള സൗന്ദര്യവര്‍ദ്ധക വസ്തുക്കളാണു കണ്ടെത്തിയത്. സാധനങ്ങള്‍ പിടിച്ചെടുത്ത സ്‌കൂള്‍ അധികൃതര്‍ കുട്ടികളുടെ മാതാപിതാക്കള്‍ക്കു നോട്ടീസും നല്‍കി.

Loading...

Leave a Reply

Your email address will not be published.

More News