Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

May 4, 2024 6:11 pm

Menu

Published on January 24, 2018 at 2:24 pm

സാമ്പത്തിക തട്ടിപ്പ് ആരോപണത്തിൽ ബിനോയ് കൊടിയേരിക്കെതിരെയുള്ള തെളിവുകൾ പുറത്ത്; പരാതി വ്യാജമെന്ന് ബിനോയ്

fraud-case-against-binoy-kodiyeri

സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയി ദുബായില്‍ 13 കോടി രൂപ തട്ടിയെടുത്തതായി പരാതി. ദുബായില്‍ ടൂറിസം മേഖലയില്‍ പ്രവര്‍ത്തിക്കുന്ന കമ്ബനിയുടെതാണ് പരാതി.ഇയാളെ ദുബായിലെ കോടതികളില്‍ ഹാജരാക്കുന്നതിന് ഇന്റര്‍പോളിന്റെ സഹായം തേടാന്‍ നീക്കം ആരംഭിച്ചു. ചവറ എംഎല്‍എ വിജയന്‍ പിളളയുടെ മകന്‍ ശ്രീജിത്തിനെതിരെയും സമാനമായ പരാതി കമ്ബനി നല്‍കിയിട്ടുണ്ട്.

ഇതിനിടെ പ്രശ്‌നപരിഹാരത്തിന് കമ്പനി പാര്‍ട്ടിയുടെ ഇടപെടല്‍ ആവശ്യപ്പെട്ടതായാണ് സൂചന. കോടിയേരിയുടെ മകന്‍ നല്‍കിയ ചെക്കുകള്‍ മടങ്ങുകയും ബിനോയ് ദുബായ് വിടുകയും ചെയ്ത സാഹചര്യത്തില്‍ ഇന്റര്‍പോളിന്റെ സഹായം തേടാന്‍ ദുബായ് പബ്ലിക്ക് പ്രോസിക്യൂട്ടര്‍ നിര്‍ദേശം നല്‍കിയെന്നാണ് സൂചന.

ഒരു ഔഡി കാര്‍ വാങ്ങുന്നതിന് 53.61 ലക്ഷം രൂപ ഈടുവായ്പയും ഇന്ത്യ, യുഎഇ, സൗദി അറേബ്യ, നേപ്പാള്‍ എന്നിവിടങ്ങളിലെ ബിസിനസ് ആവശ്യങ്ങള്‍ക്ക് 7.7 കോടി രൂപയും ബിനോയി തങ്ങളുടെ അക്കൗണ്ടില്‍ നിന്ന് ലഭ്യമാക്കിയെന്നാണ് ദുബായ് കമ്ബനി പരാതിയില്‍ പറയുന്നത്. ബിസിനസ് ആവശ്യത്തിന് വാങ്ങിയ പണം 2016 ജൂണ്‍ ഒന്നിന് മുന്‍പ് തിരിച്ചുനല്‍കുമെന്ന് ഉറപ്പുനല്‍കിയിരുന്നു. മനോരമ ന്യൂസ് ആണ് തെളിവുകള്‍ പുറത്തു വിട്ടത്.

എന്നാല്‍ തനിക്കെതിരെയുള്ള പരാതി വ്യാജമാണെന്ന് ബിനോയ് കൊടിയേരി പറഞ്ഞു. 2014ലെ സംഭവങ്ങളെക്കുറിച്ചാണ് ഇപ്പോള്‍ പരാതി ഉയര്‍ന്നിരിക്കുന്നതെന്നും അതിനു പിന്നില്‍ എന്താണെന്നു വ്യക്തമല്ലെന്നും ബിനോയ് പറഞ്ഞു. രാഹുല്‍ കൃഷ്ണയുമായി ചേര്‍ന്ന് താന്‍ ദുബൈയില്‍ ബിസിനസ്സ് തുടങ്ങാന്‍ പോയപ്പോള്‍ അതിന്റെ ഭാഗമായി ചില സാമ്പത്തിക ഇടപാടുകള്‍ ഉണ്ടായിട്ടുണ്ട്. ഇപ്പോള്‍ ഉയര്‍ന്നിരിക്കുന്ന പരാതിയില്‍ പറഞ്ഞ പണം രാഹുല്‍ കൃഷ്ണയ്ക്കു കൊടുത്തുതീര്‍ത്തതുമാണ്.

രാഹുല്‍ കൃഷ്ണ അതു ബാങ്കില്‍ നല്‍കിയില്ല. ഇതിനെത്തുടര്‍ന്നുണ്ടായ കേസുകള്‍ ഒത്തുതീര്‍പ്പായതാണ്. 60,000 ദിര്‍ഹം ദുബൈ കോടതിയില്‍ പിഴയും അടച്ചതാണെന്ന് ബിനോയ് പറഞ്ഞു. ഒപ്പം ഹാനിക്ക് ഇപ്പോള്‍ ദുബായില്‍ പോകുന്നതിനോ മറ്റോ യാതൊരു വിലക്കും ഇല്ലെന്നും ബിനോയ് കൂട്ടിച്ചേര്‍ത്തു.

Loading...

Leave a Reply

Your email address will not be published.

More News