Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

May 6, 2024 1:18 am

Menu

Published on January 26, 2018 at 10:50 am

ലോകനേതാക്കള്‍ സാക്ഷി; സൈനിക കരുത്ത് തെളിയിച്ച് ഇന്ത്യയുടെ റിപ്പബ്ലിക് ദിനാഘോഷം

unprecedented-security-in-delhi-and-other-places-on-republic-day

ന്യൂഡല്‍ഹി: കനത്ത സുരക്ഷാ സന്നാഹങ്ങള്‍ക്കിടെ രാജ്യം ഇന്ന് 69-ാം റിപ്പബ്ലിക് ദിനം ആഘോഷിക്കുന്നു. രാജ്യത്തിനു വേണ്ടി വീരചരമം പ്രാപിച്ച ധീരജവാന്മാര്‍ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ത്യാ ഗേറ്റിലെ അമര്‍ ജവാന്‍ ജ്യോതിയില്‍ പുഷ്പചക്രം അര്‍പ്പിച്ചതോടെയാണ് റിപ്പബ്ലിക് ദിനാഘോഷം ആരംഭിച്ചത്.

അശ്വാരൂഢസേനയുടെ അകമ്പടിയോടെ രാഷ്ട്രപതി രാംനാഥ് കോവിന്ദ് രാജ്പഥിലെത്തി വിജയ് ചൗക്കില്‍ ദേശീയപതാക ഉയര്‍ത്തി.

ചരിത്രത്തിലാദ്യമായി പത്തു രാഷ്ട്രത്തലവന്‍മാരാണ് ഇത്തവണ റിപ്പബ്ലിക് ദിനാഘോഷ ചടങ്ങില്‍ മുഖ്യാതിഥികളായി ഒരുമിച്ച് പങ്കെടുക്കുന്നത്.

ഭീകരാക്രമണ സാധ്യതയടക്കമുള്ള സുരക്ഷാഭീഷണികള്‍ കണക്കിലെടുത്ത് അറുപതിനായിരം സൈനികരെയാണ് റിപ്പബ്ലിക് ദിന പരേഡ് നടക്കുന്ന രാജ്പഥിലും സമീപത്തും വിന്യസിച്ചിരിക്കുന്നത്.

ഇതാദ്യമായാണ് റിപ്പബ്ലിക് ദിന പരേഡിന് ഇന്ത്യ ഇത്രയേറെ രാഷ്ട്രത്തലവന്മാരെ ക്ഷണിക്കുന്നത്. ബ്രൂണെയ്, കംബോഡിയ, സിംഗപ്പുര്‍, ലാവോസ്, ഇന്തൊനീഷ്യ, മലേഷ്യ, മ്യാന്‍മാര്‍, ഫിലിപ്പീന്‍സ്, തായ്ലന്‍ഡ്, വിയറ്റ്‌നാം എന്നീ രാഷ്ട്രങ്ങളുടെ തലവന്മാരാണ് റിപ്പബ്ലിക് ദിനാഘോഷ ചടങ്ങുകളില്‍ മുഖ്യാതിഥികളായി പങ്കെടുക്കുന്നത്.

ആസിയാന്‍ ഉച്ചകോടിക്കു ശേഷമാണ് രാഷ്ട്രത്തലവന്മാര്‍ റിപ്പബ്ലിക് ദിനാഘോഷത്തിനും അതിഥികളായെത്തിയത്.

കരസേന, വ്യോമസേന, നാവികസേന എന്നിവയുടെ കരുത്തു പ്രദര്‍ശിപ്പിക്കുന്നതായി പരേഡ്. കൂടാതെ, അതിഥി രാജ്യങ്ങളിലെ എഴുനൂറോളം വിദ്യാര്‍ഥികളുടെ കലാവിരുന്നുമുണ്ടായിരുന്നു. ചരിത്രത്തില്‍ ആദ്യമായി ഇത്തവണ ബി.എസ്.എഫിലെ വനിതാ അംഗങ്ങളുടെ ബൈക്കഭ്യാസം അരങ്ങേറി.

Loading...

Leave a Reply

Your email address will not be published.

More News