Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
കാബൂള്‍: അഫ്ഗാന്‍ തലസ്ഥാനമായ കാബൂളിലുണ്ടായ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 95 ആയി. 158ലധികം പേര്‍ക്ക് പരുക്കേറ്റു. അഫ്ഗാന്‍ ആരോമ്യ മന്ത്രാലയമാണ് ഇത് സംബന്ധിച്ച കണക്കുകള്‍ പുറത്ത് വിട്ടത്. ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്തം താലിബാന്‍ ഏറ്റെടുത്തു. പോലീസ് ചെക്ക് പോയിന്റിന് സമീപത്ത് വച്ച് ആംബുലന്‍സില്‍ ഒളിപ്പിച്ച ബോംബ് പൊട്ടിത്തെറിക്കുകയായിരുന്നു.
ഹൈ പീസ് കൗണ്‍സിലിന്റേയും നിരവധി വിദേശ എംബസികളുടേയും ഓഫീസുകള്‍ സ്ഥിതി ചെയ്യുന്നതിന് സമീപത്തെ പോലീസ് ചെക്ക് പോയിന്റിലാണ് സ്‌ഫോടനമുണ്ടായതെന്ന് സംഭവത്തിന് ദൃക്‌സാക്ഷിയായ അഫ്ഗാന്‍ പാര്‍ലമെന്റ് അംഗം മിര്‍വായിസ് യാസിനി പറഞ്ഞു. ഇവിടെ എത്തിയ ആംബുലന്‍സ് പൊട്ടിത്തെറിക്കുകയായിരുന്നു. സംഭവ സ്ഥലത്ത് വച്ച് തന്നെ നിരവധിയാളുകള്‍ മരണത്തിന് കീഴടങ്ങി.
ഒരാഴ്ച മുന്‍പ് കാബൂളിലെ ഇന്റര്‍കോണ്ടിനന്റല്‍ ഹോട്ടലിലുണ്ടായ സ്‌ഫോടനത്തില്‍ 20 പേര്‍ കൊല്ലപ്പെട്ടിരുന്നു. ഇതിന്റെ ഞെട്ടല്‍ മാറുന്നതിന് മുന്‍പാണ് കാബൂളിനെ വിറപ്പിച്ചു കൊണ്ട് വീണ്ടും ഭീകരാക്രമണമുണ്ടായത്. ഈ പ്രതിസന്ധി ഘട്ടത്തില്‍ അഫ്ഗാന്‍ ജനതയ്ക്കും സര്‍ക്കാരിനും ഇന്ത്യയുടെ പിന്തുണയുണ്ടെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
Leave a Reply