Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

June 24, 2026 12:06 pm

Menu

Published on January 30, 2018 at 9:52 am

വ്യാജ ഫേസ്ബുക്ക് ഐഡി ഉപയോഗിച്ച്‌ മുഖ്യമന്ത്രിക്കെതിരെ പോസ്റ്റ്; കെഎസ്‌ആര്‍ടിസി ഡ്രൈവര്‍ക്ക് സസ്പെന്‍ഷന്‍

facebook-post-against-kerala-government-ksrtc-employee-suspended

തൊടുപുഴ: മുഖ്യമന്ത്രിക്കും സര്‍ക്കാരിനുമെതിരേ മതസ്പര്‍ദ്ധ വളര്‍ത്തുന്നതരത്തില്‍ വ്യാജ ഫേസ്ബുക്ക് പ്രൊഫൈല്‍ ഉപയോഗിച്ച് പോസ്റ്റിട്ട കെഎസ്ആര്‍ടിസി ഡ്രൈവര്‍ക്ക് സസ്‌പെന്‍ഷന്‍. മൂലമറ്റം ഡിപ്പോയിലെ ഡ്രൈവര്‍ അറക്കുളം മണ്ഡപത്തില്‍ ശ്രീജേഷ് ബി നായരെയാണ് സസ്‌പെന്‍ഡ് ചെയ്തത്.

മൂലമറ്റം സ്വദേശി അനീഷിന്റെ പരാതിയെ തുടര്‍ന്നായിരുന്നു ശ്രീജേഷിനെതിരേ കാഞ്ഞാര്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. ശ്രീജേഷ് മണ്ഡപം എന്ന പേരിന് മുന്നില്‍ അഡ്വ. എന്ന് ചേര്‍ത്താണ് ഇയാള്‍ വ്യാജ പ്രൊഫൈല്‍ ഉണ്ടാക്കിയിരുന്നത്. അതില്‍ നിന്നാണ് പോസ്റ്റ് ചെയ്തത്.

ശ്രീജേഷിട്ട പോസ്റ്റുകളുടെ സ്‌ക്രീന്‍ഷോട്ടടക്കം പരാതിക്കാരന്‍ ഹാജരാക്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. ഡിസംബര്‍ 18-ന് കേസെടുത്തെങ്കിലും തുടര്‍നടപടികളൊന്നും സ്വീകരിച്ചില്ലെന്ന് കാണിച്ച് കെഎസ്ആര്‍ടിസി അധികൃതര്‍ക്കും വകുപ്പ് മന്ത്രിക്കും പരാതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടി.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News