Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ന്യൂഡല്‍ഹി: എട്ടു മാസം പ്രായമുള്ള പെണ്‍കുഞ്ഞിനെ ഇരുപത്തിയെട്ടുകാരനായ ബന്ധു ബലാത്സംഗം ചെയ്തു. വടക്കന്‍ ഡല്‍ഹിയിലെ ശകുര്‍പുര്‍ ബസ്തി മേഖലയില്‍ ഞായറാഴ്ചയായിരുന്നു സംഭവം.
സ്വകാര്യ ഭാഗങ്ങളില്‍ പരുക്കേറ്റ് രക്തം വാര്‍ന്ന് ഒഴുകുന്ന നിലയിലാണ് കുഞ്ഞിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്. മെഡിക്കല്‍ പരിശോധനയില്‍ ബലാത്സംഗം നടന്നുവെന്ന് തെളിഞ്ഞിട്ടുണ്ട്. കുട്ടിയുടെ നില ഗുരുതരമാണെന്ന് മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. ബന്ധുവിനെ പൊലീസ് അറസ്റ്റു ചെയ്തു.
കൂലിത്തൊഴിലാളികളാണ് കുട്ടിയുടെ അച്ഛനും അമ്മയും. ഇരുവരും ജോലിക്കു പോയ സമയത്താണ് കുട്ടിക്ക് നേരെ അതിക്രൂരമായ ആക്രമണം ഉണ്ടായത്. ഞായറാഴ്ച ജോലിക്കുപോയ മാതാവ് വൈകിട്ട് തിരിച്ചെത്തിയപ്പോഴാണ് രക്തത്തില്‍ കുളിച്ച് അബോധാവസ്ഥയിലായ നിലയില്‍ കുട്ടിയെ കണ്ടത്.
കുട്ടിയെ നോക്കാന്‍ ബന്ധുവായ സ്ത്രീയെ ഏല്‍പിച്ചു പോയതായിരുന്നു അമ്മ. എന്നാല്‍ ഇവര്‍ പോയി കുറച്ചുകഴിഞ്ഞ് പ്രതിയായ ഇരുപത്തിയെട്ടുകാരന്‍ സ്ഥലത്തെത്തുകയും കുഞ്ഞിനെ കളിപ്പിക്കുകയുമായിരുന്നുവെന്നും ഇതു കാരണം കുറച്ചു സമയം സ്ഥലത്ത് നിന്ന് മാറിയതായിരുന്നുവെന്നും അവര്‍ പറയുന്നു.
സംഭവം നടന്നയുടന്‍ രക്ഷപ്പെട്ട പ്രതിയെ പൊലീസ് പിടികൂടി. പ്രതി കുറ്റം സമ്മതിച്ചതായി പൊലീസ് അറിയിച്ചു. യുവാവിനെതിരെ പോക്സോ നിയമപ്രകാരം കോസെടുത്തു. കുട്ടി താമസിക്കുന്ന അതേ കെട്ടിടത്തിലാണ് ഈ ബന്ധുവും താമസിക്കുന്നത്.
Leave a Reply