Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

June 22, 2026 3:18 am

Menu

Published on January 31, 2018 at 6:09 pm

തൃശൂരിൽ സഹോദരിയെ ശല്യപ്പെടുത്തിയത് ചോദ്യം ചെയ്ത സഹോദരനെ അടിച്ചുകൊന്നു

iringalakkuda-man-killed-by-auto-driver

തൃശൂര്‍: ദൈവത്തിന്റെ സ്വന്തം നാടിനു മൊത്തം നാണിച്ചു തല താഴ്ത്താന്‍ ഇതാ തൃശൂരില്‍ നിന്നും ഒരു സംഭവം കൂടി. സ്വന്തം സഹോദരിയെ ശല്യപ്പെടുത്തിയത് ചോദ്യം ചെയ്ത സഹോദരനെ അടിച്ചു കൊണ്ടിരിക്കുന്നു. ഇരിങ്ങാലക്കുട കൊരുമ്പിശേരി സ്വദേശി പുതുക്കാട്ടില്‍ സുജിത് വേണുഗോപാലാണ്(26) ഈ രീതിയില്‍ ദാരുണമായി കൊല്ലപ്പെട്ടത്. മര്‍ദ്ദനമേറ്റ് ഗുരുതരമായ പരുക്കുകളോടെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. അതിനെ തുടര്‍ന്ന് ചൊവ്വാഴ്ച്ച രാവിലെയായിരുന്നു അന്ത്യം.

കഴിഞ്ഞ ഞായറാഴ്ച ആയിരുന്നു സംഭവം. അന്ന് വൈകിട്ട് ഇരിങ്ങാലക്കുട ബസ് സ്റ്റാന്‍ഡിന് സമീപത്തെ ഓട്ടോ സ്റ്റാന്‍ഡില്‍ വെച്ച് സുജിത്തിന് മര്‍ദ്ദനമേല്‍ക്കുകയായിരുന്നു. ഓട്ടോ ഡ്രൈവറായ സ്വാമി എന്ന മിഥുനാണ് ഇയാളുടെ സഹോദരിയെ ശല്യപ്പെടുത്തിയിരുന്നതും തുടര്‍ന്ന് അത് ചോദിക്കാന്‍ ചെന്ന സുജിത്തിനെ കമ്പി വടി കൊണ്ട് അടിച്ചു സാരമായി പരുക്കേല്‍പ്പിച്ചതും. സംഭവത്തിന് ശേഷം ഇയാള്‍ ഒളിവിലാണ്.

സുജിത്തിന്റെ ഇളയച്ഛന്റെ മകളെ ഇയാള്‍ നിരന്തരം ശല്യം ചെയ്തിരുന്നു. ഇത് ചോദ്യം ചെയ്യാന്‍ ചെന്നതായിരുന്നു അവസാനം കയ്യേറ്റത്തിലും തുടര്‍ന്ന് മരണത്തിലും എത്തിച്ചേര്‍ന്നത്. എന്നാല്‍ ഞായറാഴ്ചയിലെ സംഭവത്തിന് ശേഷം മിഥുന്‍ സുജിത്തിന്റെ ഇളയച്ഛനെയും സഹോദരിയെയും വീണ്ടും ഭീഷണിപ്പെടുത്തിയതായി ബന്ധുക്കള്‍ ആരോപിച്ചു. ഓട്ടോയില്‍ എത്തി ഇരുവരെയും തടഞ്ഞുനിര്‍ത്തിയായിരുന്നു ഭീഷണി. സംഭവത്തില്‍ കേസെടുത്ത് ഇരിങ്ങാലക്കുട പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News