Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
തിരുവനന്തപുരം: സംസ്ഥാനത്ത് ബസ് യാത്രാനിരക്ക് കൂട്ടുമെന്നു സൂചന. മുഖ്യമന്ത്രി പിണറായി വിജയനാണ് സൂചന നൽകിയിരിക്കുന്നത്. ഡീസല്‍ വില വര്‍ദ്ധന മോട്ടോര്‍ വാഹന വ്യവസായ രംഗത്തെ കാര്യമായി ബാധിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു. നിരക്ക് കൂട്ടണമെന്ന ആവശ്യം ബസുടമകള്‍ മുന്നോട്ട് വച്ചിട്ടുണ്ട്.
കഴിഞ്ഞ ദിവസം താനുമായി നടത്തിയ ചര്‍ച്ചയില്‍ ബസുടമകള്‍ ഈ ആവശ്യം ഉന്നയിച്ചിരുന്നു. പണിമുടക്ക് ഒഴിവാക്കണമെങ്കില്‍ നിരക്ക് വര്‍ദ്ധനയില്ലാതെ മറ്റ് മാര്‍ഗങ്ങളൊന്നുമില്ലെന്നാണ് ബസുടമകള്‍ പറയുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ഈ നിലയില്‍ നിരക്ക് വര്‍ദ്ധിപ്പിക്കേണ്ട നടപടിയിലേക്ക് പോകേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം ഇത് സംബന്ധിച്ച തീരുമാനം അടുത്ത മന്ത്രിസഭായോഗം ചര്‍ച്ച ചെയ്യും.
Leave a Reply