Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

May 5, 2024 8:58 pm

Menu

Published on February 1, 2018 at 11:04 am

നെയില്‍ പോളിഷ് തുടച്ചുകളയാന്‍ അമ്മ എടുത്തു വച്ച മണ്ണെണ്ണ കുടിച്ച ഒന്നര വയസുകാരന്‍ മരിച്ചു

child-died-drinking-kerosene

കൊച്ചി: മണ്ണെണ്ണ ഉള്ളില്‍ച്ചെന്ന് ചികിത്സയിലായിരുന്ന പിഞ്ചു കുഞ്ഞ് മരിച്ചു. പാറക്കടവ് കടവില്‍ വീട്ടില്‍ വിഷ്ണുലാലിന്റെ ഒന്നര വസയസുള്ള മകന്‍ അഭിനവ് ആണ് മരിച്ചത്. കൊച്ചിയിലെ ആശുപത്രിയിലായിരുന്നു മരണം.

അമ്മ മുറിയില്‍ നിലത്തു വീണ നെയില്‍ പോളിഷ് തുടച്ചുകളയാനായി എടുത്തുവെച്ച മണ്ണെണ്ണ കുട്ടി കുടിക്കുകയായിരുന്നു. മണ്ണെണ്ണ നിലത്തു വെച്ച് അമ്മ ഫോണ്‍ എടുക്കാന്‍ പോയപ്പോള്‍ ആയിരുന്നു കുട്ടി മണ്ണെണ്ണ എടുത്ത് കുടിച്ചത്. സംഭവത്തെ തുടര്‍ന്ന് ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ചൊവ്വാഴ്ച്ചയായിരുന്നു സംഭവം.

വായിലും മൂക്കിലും മണ്ണെണ്ണ പോയ നിലയില്‍ അബോധാവസ്ഥയിലായിരുന്നു കുഞ്ഞിനെ ആശുപത്രിയിലെത്തിച്ചത്. ചികിത്സ തുടര്‍ന്നെങ്കിലും ബുധനാഴ്ച പുലര്‍ച്ചെയോടെ കുഞ്ഞ് മരിക്കുകയായിരുന്നു.

Loading...

Leave a Reply

Your email address will not be published.

More News