Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

December 14, 2025 2:44 am

Menu

Published on February 6, 2018 at 8:40 am

കുരീപ്പുഴ ശ്രീകുമാറിനെ ആക്രമിച്ച സംഭവത്തില്‍ 15 പേര്‍ക്കെതിരെ കേസെടുത്തു

kureepuzha-shrikumar-attack-case-against-15-rss-members

കൊല്ലം : കവി കുരീപ്പുഴ ശ്രീകുമാറിനെ ആക്രമിച്ച സംഭവത്തില്‍ 15 പേർക്കെതിരെ കേസ്. 15 പേരും ആര്‍എസ്‌എസ് പ്രവർത്തകരാണ്.  കുരീപ്പുഴയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് ആര്‍എസ്‌എസ് പ്രവര്‍ത്തകര്‍ക്കെതിരെ കൊല്ലം കടയ്ക്കല്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. ഗ്രാമപഞ്ചായത്ത് അംഗമായ ബിജെപി നേതാവും പ്രതികളില്‍ ഉള്‍പ്പെടുന്നതായാണ് സൂചന. ഇവര്‍ ഒളിവിലാണെന്നാണ് പൊലീസ് അറിയിച്ചത്.

കുരീപ്പുഴയെ ആക്രമിച്ചവര്‍ക്കെതിരെ അടിയന്തര നടപടിയെടുക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ കൊല്ലം റൂറല്‍ എസ് പിയ്ക്ക് നിര്‍ദേശം നല്‍കുകയായിരുന്നു. ആക്രമണത്തിന് പിന്നില്‍ ആര്‍എസ്‌എസാണെന്ന് കവി കുരീപ്പുഴ ആവര്‍ത്തിച്ച്‌ അഭിപ്രായപ്പെട്ടു.

കഴിഞ്ഞദിവസം രാത്രി കൊല്ലം കടയ്ക്കല്‍ കോട്ടുങ്കലില്‍ ഒരു വായനശാല സംഘടിപ്പിച്ച ചടങ്ങില്‍ പ്രസംഗിച്ച്‌ മടങ്ങവേയാണ് സംഭവം. ഒരു സംഘം അളുകള്‍ തന്നെ തടയുകയും അസഭ്യം പറയുകയും കാറിന്റെ ഡോര്‍ ബലമായി പിടിച്ചടക്കുകയും ചെയ്തെന്ന് കുരീപ്പുഴ പറഞ്ഞു. വടയമ്ബാടി ദളിത് സമരവുമായി ബന്ധപ്പെട്ട് സംസാരിച്ചതാണ് പ്രകോപനകാരണം. സംഘാടകരാണ് ശാരീരിക ആക്രമണത്തില്‍ നിന്ന് രക്ഷിച്ചതെന്നും കുരീപ്പുഴ ശ്രീകുമാര്‍ വ്യക്തമാക്കി.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News