Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
തിരക്കുകളില്‍ പെട്ട് ജീവിതം വിരസമാകുമ്പോള്‍, മാനസിക സമ്മര്‍ദ്ദമേറുമ്പോഴൊക്കെ വീട്ടിലെത്തിയാല്‍ നമുക്ക് ഒരു ആശ്വാസമാണ്. എന്നാല്‍ ഇങ്ങനെ പോസീറ്റീവ് എനര്‍ജി ലഭിക്കാനായി നമ്മള്‍ വീട്ടിലേക്കെത്തുമ്പോള്‍ വീടുമുഴുവന്‍ നെഗറ്റീവ് എനര്‍ജിയാണെങ്കിലോ? പിന്നെ പറയുകയും വേണ്ട.
വീട്ടില്‍ നെഗറ്റീവ് എനര്‍ജി നിറയാന്‍ കാരണങ്ങള്‍ പലതാണ്. ഓടക്കുഴലിന് ഈ ഒരു അപവാദമുണ്ട്. വീട്ടില്‍ ഓടക്കുഴലുണ്ടായാല്‍ അത് ഗുണത്തേക്കാളേറെ ദോഷമാണുണ്ടാക്കുക എന്നാണ് പരക്കെയുള്ള പ്രചാരണം. എന്നാല്‍ ഇതിന്റെ സത്യാവസ്ഥ മറ്റൊന്നാണെന്ന് എത്രപേര്‍ക്കറിയാം.
പലവഴിക്കും സമ്പത്തുണ്ടാക്കിയാലും ആവശ്യത്തിന് കയ്യില്‍ കാശില്ലാത്ത അവസ്ഥ പലര്‍ക്കുമുണ്ടാകാറുണ്ട്. വീട്ടില്‍ കുടികൊള്ളുന്ന നെഗറ്റീവ് എനര്‍ജി മൂലമാണ് ഈ അവസ്ഥ ഉണ്ടാകുന്നതെന്നാണ് ജ്യോതിഷശാസ്ത്രം ചൂണ്ടിക്കാട്ടുന്ന കാരണം. ഈ അവസ്ഥയ്ക്ക് ശാശ്വതമായ ഒരു പരിഹാരമാണ് വീട്ടില്‍ ഒരു ഓടക്കുഴല്‍ സൂക്ഷിക്കുന്നത് എന്നതാണ് വാസ്തുശാസ്ത്രവുമായി ബന്ധപ്പെട്ട് നിര്‍ദേശിക്കുന്ന പരിഹാരവിധി.
ഓടക്കുഴലിന്റെ സാന്നിധ്യം ഉള്ള സ്ഥലത്ത് ഭഗവാന്‍ ശ്രീകൃഷന്റെ കൃപാ കടാക്ഷവുമുണ്ടാകുമെന്നാണ് വിശ്വാസം. കൂടാതെ സമ്പത്തിനോ സൗഹാര്‍ദ്ദത്തിനോ വലിയ ബുദ്ധിമുട്ടുകള്‍ നേരിടാനും സാധ്യതയില്ലെന്നും ശാസ്ത്രം ചൂണ്ടിക്കാട്ടുന്നു. കൂടാതെ വീട്ടിലെ അംഗങ്ങള്‍ തമ്മില്‍ എപ്പോഴും പൊരുത്തത്തോടെ നിലകൊള്ളുകയും ചെയ്യും. അവിടെ പവിത്രമായ സ്നേഹവും ഉത്സാഹവും നിറഞ്ഞിരിക്കുമെന്നും പറയുന്നു.
വീട്ടില്‍ നിന്നും മലിനമായ വായുവിനെ ആദ്യം പുറത്താക്കണം. വീട്ടില്‍ ശുദ്ധവായു നിറഞ്ഞാല്‍ മാത്രമെ വീട്ടില്‍ പോസിറ്റീവ് എനര്‍ജി നിറയു. മലിനമായ വായു നിങ്ങളെ അസ്വസ്ഥമാക്കുമെന്നു മാത്രമല്ല അസുഖങ്ങള്‍ക്ക് വരെ ഇതുകാരണമാകുകയും ചെയ്യും. ഇത്തരത്തില്‍ വീട്ടിലെ മലിനമായ വായുവിനെ ശുദ്ധിയാക്കാന്‍ ഓടക്കുഴലിന് സാധുക്കുമെന്നാണ് വിശ്വാസം.
Leave a Reply