Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
കൊച്ചി: സര്‍ക്കാര്‍ പ്രഖ്യാപിച്ച നിരക്ക് വര്‍ദ്ധനവ് അപര്യാപ്തമാണെന്നു ചൂണ്ടിക്കാട്ടി നാളെ മുതല്‍ സംസ്ഥാനത്ത് അനിശ്ചിതകാല സ്വകാര്യബസ് സമരം. വര്‍ദ്ധനവ് അംഗീകരിക്കില്ലെന്നും 16 മുതല്‍ നിശ്ചയിച്ചിരുന്ന അനിശ്ചിതകാല പണിമുടക്കില്‍ നിന്നും പിന്നോട്ടില്ലെന്നും സ്വകാര്യ ബസുടമകളുടെ സംഘടന അറിയിച്ചു.
നിരക്ക് വര്‍ദ്ധനയും സമരവും സംബന്ധിച്ച് ചര്‍ച്ച ചെയ്യാന്‍ കൊച്ചിയില്‍ ചേര്‍ന്ന യോഗത്തിന് ശേഷമാണ് തീരുമാനം. ഇതോടെ വെള്ളിയാഴ്ച മുതല്‍ സംസ്ഥാനത്തെ സ്വകാര്യ ബസുകള്‍ നിരത്തിലിറങ്ങില്ല. മിനിമം ചാര്‍ജ് ഏഴു രൂപയില്‍നിന്ന് എട്ടുരൂപയാക്കി ബുധനാഴ്ച വര്‍ദ്ധിപ്പിച്ചിരുന്നു. ഇതുപോരെന്നും കുറഞ്ഞത് 10 രൂപയെങ്കിലുമാക്കണമെന്നുമാണ് ബസുടമകള്‍ ആവശ്യപ്പെടുന്നത്.
ബുധനാഴ്ചത്തെ നിരക്കു വര്‍ദ്ധന ബസുടമകള്‍ തള്ളി. വിദ്യാര്‍ഥികളുടെ ചാര്‍ജും വര്‍ദ്ധിപ്പിക്കണമെന്ന് ആവശ്യമുണ്ട്. സെക്രട്ടേറിയറ്റിനു മുന്നില്‍ അനിശ്ചിതകാല നിരാഹാര സമരവും ബസുടമകള്‍ നടത്തും. ഇന്ധനവില വര്‍ധനവ് വ്യവസായത്തിനു കനത്ത നഷ്ടമാണ് ഉണ്ടാക്കുന്നതെന്നും സംഘാടകര്‍ കൂട്ടിച്ചേര്‍ത്തു.
Leave a Reply