Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

June 24, 2026 6:17 pm

Menu

Published on February 20, 2018 at 12:49 pm

ബിഎംഡബ്ല്യൂവില്‍ നിന്നിറങ്ങി നടുറോഡില്‍ നടിക്കു മുന്നില്‍ സ്വയംഭോഗം; ഒരാള്‍ അറസ്റ്റില്‍

bmw-driver-arrested-allegedly-masturbating-marathi-actress

മുംബൈ: ആഡംബര കാറില്‍ നിന്നിറങ്ങി മറാത്തി നടിക്കു മുന്നില്‍ സ്വയംഭോഗം ചെയ്ത സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍. മറാത്തി സിനിമ സീരിയല്‍ നാടക നടിയായ ചിന്‍മയി സുര്‍വെ രാഘവന്റെ പരാതിയില്‍ 42 കാരനായ ജിവന്‍ ചൗധരിയെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. തിങ്കളാഴ്ചയായിരുന്നു പരാതിക്കടിസ്ഥാനമായ സംഭവം.

വൈല്‍ പാര്‍ലെ റോഡിലൂടെ നടന്നു പോകുമ്പോള്‍ ബിഎംഡബ്ല്യൂ കാറില്‍ നിന്നിറങ്ങിയ ഇയാള്‍ നടുറോഡില്‍ അശ്ലീലം കാണിക്കുകയുമായിരുന്നെന്നാണ് പരാതി. സംഭവത്തെ കുറിച്ച് നടിയുടെ ഭര്‍ത്താവും ബോളിവുഡ് നടനുമായ സുമീത്ത് രാഘവന്‍ ട്വിറ്റ് ചെയ്തതോടെയാണ് സംഭവം വാര്‍ത്തയാകുന്നത്.

ചിന്‍മയിയും ഭര്‍ത്താവ് സുമീത്തും വൈല്‍ പാര്‍ലെ പൊലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കിയിരുന്നു. ഇയാള്‍ക്കെതിരായ അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് മേധാവി ലക്ഷ്മണ്‍ ചവാന്‍ പറഞ്ഞു.

1985 എന്ന നമ്പരില്‍ അവസാനിക്കുന്ന വെള്ള ബിഎംഡബ്ല്യൂ കാറിലെത്തിയ ആളാണ് ഭാര്യയ്ക്കു മുന്നില്‍ മോശമായി പെരുമാറിയതെന്നാണ് സുമീത്ത് പറയുന്നത്. ഭാര്യ അയാളെ അടിക്കാനോങ്ങിയെങ്കിലും അയാള്‍ രക്ഷപ്പെട്ടുപോയെന്നും രാഘവ് ട്വീറ്റില്‍ വ്യക്തമാക്കി.

സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചാണ് പരാതി ലഭിച്ചു മണിക്കൂറുകള്‍ക്കുള്ളില്‍ പ്രതിയെ പൊലീസ് പിടികൂടിയത്. എഫ്‌ഐആര്‍ ഇട്ട് രണ്ടു മണിക്കൂറിനുള്ളില്‍ തന്നെ പ്രതിയെ വലയിലാക്കിയ പൊലീസിനെ സുമീത്ത് അഭിനന്ദിക്കുകയും ചെയ്തു.

‘കാര്‍ പാര്‍ലെ തിലക് വിദ്യാലയത്തിനു സമീപമായിരുന്നു നിര്‍ത്തിയിട്ടിരുന്നത്. ചാരനിറമുള്ള സഫാരി സ്യൂട്ടില്‍ വന്ന ഡ്രൈവര്‍ കാറില്‍ നിന്നിറങ്ങി ഭാര്യയ്ക്കു മുന്നില്‍ വെച്ച് സ്വയം ഭോഗം ചെയ്യുകയായിരുന്നു. ഭാര്യ തല്ലാനോങ്ങിയെങ്കിലും അയാള്‍ കടന്നു കളഞ്ഞു. കാറിന്റെ അവസാനത്തെ നാലക്കം ഭാര്യ കുറിച്ചിട്ടിട്ടുണ്ട്. 1985എന്നാണത്’, സുമീത്ത് ട്വിറ്ററില്‍ കുറിച്ചു.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News