Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

June 24, 2026 12:08 pm

Menu

Published on February 28, 2018 at 1:00 pm

ഐശ്വര്യ റായ്, ഹേമാമാലിനി, സുസ്മിത സെന്‍; ശ്രീദേവിക്ക് അന്ത്യോപചാരമര്‍പ്പിക്കാന്‍ വന്‍ താരനിര ഉള്‍പ്പെടെ ആയിരങ്ങള്‍

last-respects-to-sreedevi-at-celebration-sports-club-mumbai

മുംബൈ: ദുബായില്‍ ശനിയാഴ്ച മരിച്ച ബോളിവുഡ് താരം ശ്രീദേവിയുടെ ഭൗതികശരീരം പൊതുദര്‍ശനത്തിനായി ലോഖണ്ഡ്വാല ഗ്രീന്‍ ഏക്കേഴ്‌സ് സമുച്ചയത്തിലെ സെലിബ്രേഷന്‍ സ്‌പോര്‍ട്‌സ് ക്ലബില്‍ എത്തിച്ചു. 12.30 വരെയാണു പൊതുദര്‍ശനം.

ശ്രീദേവിക്ക് അന്ത്യോപചാരം അര്‍പ്പിക്കുന്നതിനായി ചലച്ചിത്ര മേഖലയിലെ നിരവധി താരങ്ങളും ആരാധകരും ഇവിടേക്ക് പ്രവഹിച്ചുകൊണ്ടിരിക്കുകയാണ്.

ചലച്ചിത്ര താരങ്ങളുടെ വന്‍നിരയാണ് ശ്രീദേവിക്ക് ആദരാഞ്ജലികള്‍ അര്‍പ്പിക്കാന്‍ എത്തിയിരിക്കുന്നത്. തബു, ഹേമാമാലിനി, ഇഷ ഡിയോള്‍, നിമ്രത് കൗര്‍, അക്ഷയ് ഖന്ന, ജയപ്രദ, ഐശ്വര്യ റായ്, ജാക്വലിന്‍ ഫെര്‍ണാണ്ടസ്, സുസ്മിത സെന്‍, സോനം കപൂര്‍, ആനന്ദ് അഹൂജ, അര്‍ബാസ് ഖാന്‍, ഫറാ ഖാന്‍ തുടങ്ങിയവര്‍ സെലിബ്രേഷന്‍ സ്‌പോര്‍ട്‌സ് ക്ലബ്ബിലെത്തി.

സ്‌പോര്‍ട്‌സ് ക്ലബ്ബിന്റെ ഒരു ഗേറ്റിലൂടെ പ്രമുഖര്‍ക്കും മറ്റൊരു ഗേറ്റിലൂടെ ജനങ്ങളെയുമാണ് പ്രവേശിപ്പിക്കുന്നത്. അതേസമയം, പൊതുദര്‍ശനം നടക്കുന്ന സ്‌പോര്‍ട്‌സ് ക്ലബ്ബില്‍ മാധ്യമങ്ങളെ പ്രവേശിപ്പിക്കുന്നില്ല. മാധ്യമപ്രവര്‍ത്തകര്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിക്കാമെന്നും എന്നാല്‍ ക്യാമറകള്‍ പുറത്തുവച്ചു മാത്രമേ പ്രവേശിക്കാവൂ എന്നും കുടുംബം അറിയിച്ചു.

ഉച്ചയ്ക്ക് രണ്ടിന് വെളുത്ത പൂക്കള്‍കൊണ്ട് അലങ്കരിച്ച വാഹനത്തില്‍ വിലെപാര്‍ലെ സേവ സമാജ് ശ്മശാനത്തിലേക്ക് വിലാപയാത്ര പുറപ്പെടും. ഉച്ചയ്ക്കു ശേഷം 3.30ന് വിലെ പാര്‍ലെ സേവാ സമാജ് ശ്മശാനത്തില്‍ സംസ്‌കാരം നടക്കും. സംസ്‌കാര ചടങ്ങുകള്‍ക്കു ശേഷം അനുശോചന സമ്മേളനം നടക്കും.

കഴിഞ്ഞ ദിവസെ രാത്രി 9.30 ഓടെ കുടുംബസുഹൃത്ത് അനില്‍ അംബാനിയുടെ പ്രത്യേകവിമാനത്തിലാണ് ശ്രീദേവിയുടെ മൃതദേഹമെത്തിച്ചത്. ശ്രീദേവിയുടെ ഭര്‍ത്താവ് ബോണി കപൂറിന്റെ സഹോദരന്‍ അനില്‍ കപൂര്‍, മക്കളായ ജാന്‍വി, ഖുഷി എന്നിവരാണു വിമാനത്താവളത്തിലെത്തി മൃതദേഹം ഏറ്റുവാങ്ങിയത്.

നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയശേഷം ശ്രീദേവിയുടെ മൃതദേഹം ഇന്നലെ ഉച്ചയോടെയാണു ദുബായ് അധികൃതര്‍ വിട്ടുകൊടുത്തത്. മരണം സംബന്ധിച്ച കേസന്വേഷണവും ദുബായ് പൊലീസ് അവസാനിപ്പിച്ചു.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News