Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
മുംബൈ: ശ്രീദേവിയുടെ അപ്രതീക്ഷിത മരണത്തില്‍ എന്തുചെയ്യണമെന്നറിയാതെ നിന്ന ബോണി കപൂറിനും കുടുംബത്തിനും സഹായവുമായി എത്തിയത് അദ്ദേഹത്തിന്റെ മകന്‍ അര്‍ജുന്‍ കപൂറായിരുന്നു. അദ്ദേഹത്തിനും കുടുംബത്തിനുമുണ്ടായ ദുരന്തത്തില്‍ എല്ലാം മറന്ന് ഓടിവന്നതും ബോണി കപൂറിന്റെ ആദ്യഭാര്യ മോന കപൂറിലുണ്ടായ അര്‍ജുന്‍ കപൂറും സഹോദരി അന്‍ഷുലയുമായിരുന്നു.
ഞായറാഴ്ച പുലര്‍ച്ചെയോടെയാണ് ശ്രീദേവിയുടെ വിയോഗ വാര്‍ത്ത പുറത്തുവരുന്നത്. ഇതിനു പിന്നാലെ സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന വാര്‍ത്തകള്‍ പ്രചരിക്കുകയും ദുബായില്‍ നിന്ന് മൃതദേഹം വിട്ടുകിട്ടാന്‍ വൈകുകയും ചെയ്തതോടെ ബോണി കപൂറും കുടുംബവും ആകെ തകര്‍ന്നു പോയിരുന്നു.
ഈ സമയം ഇംഗ്ലണ്ടിലെ നമസ്തെ എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിലായിരുന്ന അര്‍ജുന്‍ കപൂര്‍ അതെല്ലാം മാറ്റിവച്ച് ദുബായില്‍ അച്ഛന്റെ അടുത്തേക്ക് എത്തുകയായിരുന്നു. അച്ഛനുമായുള്ള അകല്‍ച്ചയൊക്കെ മറന്നായിരുന്നു അര്‍ജുന്‍ എത്തിയതും കാര്യങ്ങള്‍ ഏറ്റെടുത്ത് ചെയ്തതും.
മാത്രമല്ല അമ്മയുടെ മരണത്തില്‍ തളര്‍ന്നു പോയ ജാന്‍വിക്കും ഖുഷിക്കും ധൈര്യം പകര്‍ന്ന് കൂട്ടിരുന്നത് അര്‍ജുന്‍ കപൂറിന്റെ സഹോദരിയായ അന്‍ഷുലയായിരുന്നു.
ശ്രീദേവിയുടെ ശവസംസ്‌കാര ചടങ്ങുകള്‍ക്ക് പിന്നാലെ കുടുംബത്തിന് താങ്ങും തണലുമായി നിന്നവര്‍ക്ക് നന്ദി പറഞ്ഞ് ബോണി കപൂര്‍ എഴുതിയ കുറിപ്പിലും അര്‍ജുനെയും അന്‍ഷുലയെയും കുറിച്ച് പ്രത്യേക പരമാര്‍ശമുണ്ടായിരുന്നു.
അര്‍ജുന്‍, അന്‍ഷുല എന്നിവര്‍ നല്‍കിയ പിന്തുണ തനിക്കും തന്റെ മക്കള്‍ക്കും വലിയ ആശ്വാസമായിരുന്നു. അര്‍ജുന്റെയും അന്‍ഷുലയുടെയും പിന്തുണയും സ്നേഹം ലഭിച്ചതില്‍ താന്‍ അനുഗ്രഹപ്പെട്ടിരിക്കുന്നുവെന്നും ഈ സന്ദര്‍ഭത്തില്‍ എനിക്കും ഖുഷിക്കും ജാന്‍വിക്കും ആ പിന്തുണ അത്രമേല്‍ ശക്തമായ തൂണായിരുന്നുവെന്നും ബോണി കുറിച്ചിരുന്നു.
ബോണി വിട്ടുപോയ ശേഷം അര്‍ജുനെയും സഹോദരി അന്‍ഷുലയെയും വളര്‍ത്തിയത് മോനയായിരുന്നു. ശ്രീദേവിയുമായുള്ള ബോണിയുടെ വിവാഹം അദ്ദേഹത്തിന്റെ മാതാപിതാക്കള്‍ക്ക് ഇഷ്ടമായിരുന്നില്ല. മോനയെ മാത്രമാണ് അവര്‍ മരുമകളായി അംഗീകരിച്ചിരുന്നത്.
Leave a Reply