Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
പത്തനംതിട്ട: തൃശൂരില്‍ സുരക്ഷാ ജീവനക്കാരന്‍ ചന്ദ്രബോസിനെ കൊലപ്പെടുത്തിയ കേസില്‍ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി പത്തനംതിട്ട ജില്ലാ െേപാലീസ് മേധാവി ജേക്കബ് ജോബ്. ചന്ദ്രബോസ് വധക്കേസില്‍ ഉന്നത പൊലീസ് ഉദ്യോഗസ്ഥന്‍ പ്രമുഖ നടിക്കൊപ്പം പഞ്ചനക്ഷത്ര ഹോട്ടലില്‍ താമസിച്ച് ചരടുവലികള്‍ നടത്തിയെന്നാണ് അദ്ദേഹത്തിന്റെ വെളിപ്പെടുത്തല്‍.
കേരള പൊലീസ് അസോസിയേഷന്‍ പത്തനംതിട്ട ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ‘മാധ്യമങ്ങളും പൊലീസും’ എന്ന സെമിനാര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ചന്ദ്രബോസ് കൊലചെയ്യപ്പെട്ട സംഭവത്തില്‍ ചെയ്യാത്ത കുറ്റത്തിന് താനും കുടുംബവും അനുഭവിച്ചത് വലിയ പീഡനമാണെന്നും ജേക്കബ് ജോബ് പറയുന്നു. അന്ന് അവിടെ പൊലീസ് കമ്മീഷ്ണര്‍ ആയിരുന്നു താന്‍. മൂന്ന് വര്‍ഷമാണ് പീഡനം അനുഭവിച്ചത്.
കേസിലെ പ്രതി മുഹമ്മദ് നിസാമിനു ഉന്നതരുടെ വഴിവിട്ട സഹായം ലഭിച്ചെന്നും അദ്ദേഹം വെളിപ്പെടുത്തി. തനിക്കതിരെ പ്രചരിച്ചത് വ്യാജ ആരോപണങ്ങളാണ്. താന്‍ ചന്ദ്രബോസിനെ സഹായിച്ചിട്ടില്ല. സംഭവത്തിനു പിന്നില്‍ ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ക്കു പങ്കുണ്ടെന്നും അദ്ദേഹം ആരോപിച്ചു.
ഒരു ഉന്നത പൊലീസ് ഉന്നത ഉദ്യോഗസ്ഥന്‍ പ്രമുഖ നടിയുടെ കൂടെ അന്ന് ഹോട്ടലില്‍ താമസിച്ചിരുന്നു. സംഭവത്തിനു പിന്നില്‍ അയാള്‍ക്ക് പങ്കുണ്ട്. ആ ഉദ്യോഗസ്ഥനാണ് തന്നെ ചതിച്ചതെന്നും ജേക്കബ് ജോബ് ആരോപിച്ചു. കേസില്‍ ആരോപണ വിധേനയനായ ജേക്കബ് ജോബിനെ സ്ഥലം മാറ്റുകയും പിന്നീട് സര്‍വീസില്‍ നിന്ന് സസ്പെന്‍ഡ് ചെയ്യുകയും ചെയ്തിരുന്നു.
ചന്ദ്രബോസ് വധക്കേസിലെ പ്രതി മുഹമ്മദ് നിസാമിന് വഴിവിട്ട സഹായങ്ങള്‍ ചെയ്തു നല്‍കി എന്നതായിരുന്നു ജേക്കബ് ജോബിന് നേര്‍ക്കുള്ള ആരോപണം. നിസാമിന് അക്കാലത്ത് ചില ആനുകൂല്യങ്ങള്‍ ലഭിക്കുകയും ചെയ്തിരുന്നു. എന്നാല്‍ താന്‍ ഇക്കാര്യത്തില്‍ നിരപരാധിയാണ് എന്നാണ് ജേക്കബ് ജോബ് വെളിപ്പെടുത്തുന്നത്.
കേസിലെ പ്രതി നിസാമുമായി ബന്ധപ്പെടുത്തി തന്നെ അപകീര്‍ത്തിപ്പെടുത്തുകയായിരുന്നു. ആദ്യമായി ആ വ്യക്തിയെ ജയിലില്‍ അടച്ചത് താനാണ്. അയാളുടെ മേല്‍ കാപ്പ ചുമത്തിയതും താനാണ്. നിസാമുമായി തനിക്ക് അവിഹിതബന്ധമുണ്ടെന്ന് വരെ പറഞ്ഞുപരത്തിയെന്നും ജേക്കബ് ജോബ് ചൂണ്ടിക്കാട്ടി.
കേസുമായി ബന്ധപ്പെട്ട് ചെയ്യാത്ത കുറ്റങ്ങള്‍ക്കാണ് തനിക്കെതിരെ നടപടി എടുത്തത്. ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ വഞ്ചനയായിരുന്നു ഇത്. നിസാമിനു താന്‍ സഹായം ചെയ്തു കൊടുത്തിട്ടില്ല. പ്രതിക്ക് മൊബൈല്‍ ഫോണും ആഡംബര സൗകര്യങ്ങളും ലഭിച്ചതിനു പിന്നില്‍ മറ്റു ചിലരാണ്. നിസാമിന്റെ ഇടനിലക്കാരായി പ്രവര്‍ത്തിച്ച പൊലീസുകാര്‍ക്കതിരെ നടപടിയുണ്ടായില്ല. അന്ന് പ്രമുഖ നടിയുടെ കൂടെ ഹോട്ടലില്‍ താമസിക്കുകയും തന്നെ ചതിക്കുകയും ചെയ്ത ഉദ്യോഗസ്ഥന്‍ ഇന്നും സര്‍വീസില്‍ സുരക്ഷിതിനാണെന്നും അദ്ദേഹം പറഞ്ഞു.
ഉന്നത ഉദ്യോഗസ്ഥന്‍ എന്തിനാണ് വന്നത് എന്നു പോലും അന്വേഷിക്കപ്പെട്ടില്ല. അദ്ദേഹം ഡ്യൂട്ടിയില്‍ ആയിരുന്നോ അതോ ലീവില്‍ ആയിരുന്നോ എന്നതും അന്വേഷിച്ചില്ല. മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ പരിശോധിച്ചാല്‍ ഇതെല്ലാം കണ്ടെത്താന്‍ സാധിക്കും എന്നും ജേക്കബ് ജോബ് പറയുന്നുണ്ട്.
ഡിപ്പാര്‍ട്ട്മെന്റ് പോലും കൈവിട്ടു. ആത്മഹത്യയെ കുറിച്ച് പോലും ചിന്തിച്ചിരുന്നുവെന്നും അതില്‍ നിന്ന് കഷ്ടിച്ച് രക്ഷപ്പെടുകയായിരുന്നു എന്നും ജേക്കബ് ജോബ് വെളിപ്പെടുത്തുന്നു.
Leave a Reply