Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
കാക്കനാട്: പുതുതായി വാങ്ങിയ ആഡംബര കാറിന് മോഹനമ്പര്‍ കിട്ടാന്‍ വേണ്ടി നടന് പൃഥ്വിരാജ് ചിലവഴിച്ചത് ഏഴ് ലക്ഷം രൂപ.
ഇറ്റാലിയന്‍ സൂപ്പര്‍ കാര്‍ നിര്‍മ്മാതാക്കളായ ലംബോര്‍ഗിനിയുടെ ഹുറാകാന് എന്ന മോഡലാണ് പൃഥ്വിരാജ് സ്വന്തമാക്കിയിരുന്നത്. മൂന്ന് കോടിയോളം രൂപ വിലയുള്ള ഈ കാറിനു വേണ്ടിയാണ് പൃഥ്വി KL 07 C.N. 1 എന്ന നമ്പര്‍ സ്വന്തമാക്കിയത്. ട്രാന്‍സ്പോര്‍ട്ട് കമ്മീഷ്ണര്‍ എം.പി. അജിത്കുമാറിന്റെ നേതൃത്വത്തില്‍ തിങ്കളാഴ്ച എറണാകുളം ആര്.ടി. ഓഫീസിലായിരുന്നു ലേലം.

ഒന്നാം നമ്പറിനു വേണ്ടി നാലുപേര്‍ കൂടി ആവശ്യമുന്നയിച്ചതോടെയാണ് ലേലം നടത്താന്‍ അധികൃതര്‍ തീരുമാനിച്ചത്. 10,000 രൂപയില്‍ തുടങ്ങിയ ലേലം അഞ്ചര ലക്ഷത്തില്‍ എത്തിയതോടെ പൃഥ്വിരാജിന്റെ പ്രതിനിധി ആറ് ലക്ഷം വിളിക്കുകയായിരുന്നു. തുടര്‍ന്ന് എതിരാളികള്‍ പിന്മാറി. അടിസ്ഥാന തുക സഹിതം ഇതോടെ സര്‍ക്കാരിന് ഒന്നാം നമ്പറില്‍ നിന്നു കിട്ടിയത് ഏഴ് ലക്ഷം രൂപ.
ഒന്നാം നമ്പറിനു പുറമേ നിരവധി ഫാന്‍സി നമ്പറുകളും ആര്.ടി. ഓഫീസില്‍ നടന്ന ലേലത്തില്‍ പോയി. ലേലത്തിലൂടെ ആകെ 30 ലക്ഷം രൂപയാണ് സര്‍ക്കാരിന് ലഭിച്ചത്.
KL 07 C.N. 2, 2.3 ലക്ഷം, നമ്പര്‍ 9ന് 3.40 ലക്ഷം, നമ്പര്‍ 77ന് ഒരു ലക്ഷം, നമ്പര്‍ 99ന് രണ്ട് ലക്ഷം, നമ്പര്‍ 100 ന് 1.25 ലക്ഷം, നമ്പര്‍ 111 ന് ഒരു ലക്ഷം രൂപ എന്നിങ്ങനെയാണ് ലേലത്തില്‍ ലഭിച്ചത്.
Leave a Reply