Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

May 2, 2024 1:08 am

Menu

Published on March 7, 2018 at 2:24 pm

മുകേഷ് അംബാനിയുടെ ആസ്തി ഒരു ലക്ഷത്തി ഇരുപതിനായിരം കോടി; എംഎ യൂസഫലിക്ക് 32000 കോടി; ലോകത്തെ ഏറ്റവും സമ്പന്നരുടെ പട്ടിക

forbes-billionaires-list-2018

പാരിസ്: ലോകത്തെ ഏറ്റവും സമ്പന്നരായ വ്യക്തികളുടെ പട്ടിക ഫോബ്സ് മാസിക പുറത്തുവിട്ടു. കൂട്ടത്തില്‍ ഇന്ത്യക്കാരും അതില്‍ മലയാളികളുമുണ്ട്. നിലവില്‍ കോടീശ്വരന്മാരില്‍ ഒന്നാം സ്ഥാനത്തുള്ള മൈക്രോസോഫ്റ്റ് സ്ഥാപകന്‍ ബില്‍ ഗേറ്റ്‌സിനെ പിന്നിലാക്കി ആമസോണിന്റെ ജെഫ് ബെസോസ് ആണ് ഇപ്പോള്‍ ലോകത്തിലെ ഏറ്റവും സമ്പന്നനായ വ്യക്തി.

ആദ്യമായിട്ടാണ്‌ബെ സോസ് ലോക സമ്ബന്നരില്‍ ഒന്നാമനാകുന്നത്. 112 ബില്യണ്‍ ഡോളറാണ് ജെഫ് ബെസോസിന്റെ ആസ്തിയെന്ന് ഫോബ്‌സ് മാസിക ചൂണ്ടിക്കാണിക്കുന്നു.

യുഎസ് പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപിന്റെ സ്ഥാനത്തിലും ഇടിവുണ്ടായി. കഴിഞ്ഞതവണത്തെ പട്ടിക പ്രകാരം 544ാം സ്ഥാനത്തായിരുന്ന ട്രംപ് 766ാം സ്ഥാനത്തായി. 3.1 ബില്യണ്‍ ഡോളറാണ് ട്രംപിന്റെ ആസ്തി.

18.5 ബില്യണ്‍ ഡോളര്‍ ആസ്തിയോടെ റിലയന്‍സ് ചെയര്‍മാന്‍ മുകേഷ് അംബാനിയാണ് പട്ടികയില്‍ മുന്നിലുള്ള ഇന്ത്യക്കാരന്‍. 19ാം സ്ഥാനമാണ് അദ്ദേഹത്തിനുള്ളത്. അസിം പ്രേംജി(സ്ഥാനം 58), ലക്ഷ്മി മിത്തല്‍(62), ശിവ് നാദാര്‍ (98), ദിലിപ് സംഘ് വി(115) തുടങ്ങിയവരാണ് ലിസ്റ്റില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന മറ്റു ഇന്ത്യക്കാര്‍.

മൊത്തം 119 ഇന്ത്യക്കാര്‍ ഫോബ്‌സിന്റെ സമ്പന്നരുടെ പട്ടികയിലുണ്ട്. മലയാളിയായ എംഎ യൂസഫലി 388ാം സ്ഥാനത്തുണ്ട്. അഞ്ച് ബില്യണ്‍ ഡോളറാണ് യുസഫലിയുടെ ആസ്തി.

Loading...

Leave a Reply

Your email address will not be published.

More News