Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 28, 2024 12:57 pm

Menu

Published on March 9, 2018 at 10:33 am

വിവാഹം ശരിവച്ച വിധിയില്‍ സന്തോഷം; ഉടന്‍ നാട്ടിലെത്തുമെന്നും ഹാദിയ

fully-satisfied-in-supreme-court-verdict-by-hadiya

സേലം: ഷെഫിന്‍ ജഹാനുമായുള്ള വിവാഹം ശരിവെച്ച സുപ്രീം കോടതി വിധിയില്‍ പൂര്‍ണ സന്തോഷവും പൂര്‍ണ തൃപ്തിയുമുണ്ടന്ന് വൈക്കം സ്വദേശിനി ഹാദിയ. ഉടന്‍ നാട്ടിലേക്ക് വരാന്‍ ശ്രമിക്കുകയാണെന്നും നാട്ടിലെത്തിയ ശേഷം മാധ്യമങ്ങളെ കാണുമെന്നും ഹാദിയ വ്യക്തമാക്കി.

സേലത്ത് കോളജിലെത്തിയപ്പോഴായിരുന്നു ഹാദിയയുടെ പ്രതികരണം. ഹാദിയയുമായുള്ള വിവാഹം റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരെ ഷെഫിന്‍ ജഹാന്‍ നല്‍കിയ ഹര്‍ജി പരിഗണിച്ചായിരുന്നു കഴിഞ്ഞ ദിവസം സുപ്രീം കോടതി ഹാദിയ-ഷെഫിന്‍ ജഹാന്‍ വിവാഹം ശരിവെച്ച് ഉത്തരവിട്ടത്. നിയമാനുസൃതം ഭാവികാര്യങ്ങള്‍ തുടരാന്‍ ഹാദിയയ്ക്കു സ്വാതന്ത്ര്യമുണ്ടെന്നും കോടതി വ്യക്തമാക്കിയിരുന്നു.

Loading...

Leave a Reply

Your email address will not be published.

More News