Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ലണ്ടന്‍: ലോക പ്രശസ്ത ശാസ്ത്രജ്ഞന്‍ സ്റ്റീഫന്‍ ഹോക്കിംഗ്‌സ് (76) അന്തരിച്ചു. മോട്ടോര്‍ ന്യുറോണ്‍ ഡിസീസ് എന്ന അസുഖത്തെ തുടര്‍ന്നുള്ള ശാരീരിക വെല്ലുവിളികളെയെല്ലാം അതിജീവിച്ച് ശാസ്ത്രലോകത്തെ അമ്പരിപ്പിച്ച അദ്ദേഹത്തിന്റെ വിടവാങ്ങല്‍ ലോകത്തെ ഞെട്ടിച്ചിരിക്കുകയാണ്.
സ്റ്റീഫന്‍ ഹോക്കിംഗിന്റെ മരണ വിവരം അദ്ദേഹത്തിന്റെ ബന്ധുക്കള്‍ സ്ഥിരീകരിച്ചതായി ബിബിസി റിപ്പോര്‍ട്ട് ചെയ്തു. ആല്‍ബര്‍ട്ട് ഐന്‍സ്റ്റീനിന് ശേഷം ലോകം കണ്ട മികച്ച ഭൗതിക ശാസ്ത്രജ്ഞനായിരുന്നു അദ്ദേഹം.
മക്കളാണ് മരണ വിവരം പുറത്തുവിട്ടത്. കേംബ്രിഡ്ജിലെ വീട്ടിലായിരുന്നു അന്ത്യം. മോട്ടോര്‍ ന്യൂറോണ്‍ രോഗം ബാധിച്ച് വീല്‍ചെയറിലായിരുന്നു ജൂവിതം.
1942 ജനുവരി 8ന് ഓക്‌സ്‌ഫോര്‍ഡിലാണ് സ്റ്റീഫന്‍ ഹോക്കിങ് ജനിച്ചത്. 17-ആം വയസ്സില്‍ ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ഭൗതികശാസ്ത്രത്തില്‍ ബിരുദം നേടി. കേംബ്രിഡ്ജില്‍ ഗവേഷണ ബിരുദത്തിനു പഠിച്ചുകൊണ്ടിരിക്കുന്നതിനിടെയാണ് കൈകാലുകള്‍ തളര്‍ന്നു പോകാന്‍ കാരണമായ നാഡീരോഗം അദ്ദേഹത്തെ ബാധിച്ചത്. പിന്നീട് കൈകാലുകള്‍ ചലിപ്പിക്കാനാവാത്ത ജീവിക്കുകയായിരുന്നു.
Leave a Reply