Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

June 25, 2026 12:13 pm

Menu

Published on March 17, 2018 at 10:15 am

ഫാറൂഖ് കോളേജിലെ ആക്രമണം: അദ്ധ്യാപകര്‍ക്കെതിരെ കേസ്

ferook-college-holly-issue-case-against-teachers

കോഴിക്കോട്: ഹോളി ആഘോഷിച്ചതിന് വിദ്യാര്‍ത്ഥികളെ നടുറോഡിലും കോളേജ് പരിസരത്തുമിട്ട് തല്ലിച്ചതച്ച ഫാറൂഖ് കോളേജിലെ അദ്ധ്യാപകര്‍ക്കും അനദ്ധ്യാപകര്‍ക്കുമെതിരെ പൊലീസ് കേസെടുത്തു.

ഹോളി ആഘോഷിച്ചതിന് വിദ്യാര്‍ത്ഥികളുടെ കണ്ണും തലയും തകര്‍ത്ത അദ്ധ്യാപകരായ നിഷാദ്, ഷാജിര്‍, യൂനസ് എന്നിവര്‍ക്കെതിരെയും കോളേജ് ജീവനക്കാരനായ ഇബ്രാഹിംകുട്ടിക്കും കണ്ടാലറിയാവുന്ന മറ്റ് അദ്ധ്യാപര്‍ക്കുമെതിരെയാണ് രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിയായ ഫഹ്മി അബ്ദുള്ളയുടെ പരാതി പ്രകാരം കേസ്.

കോളേജ് മാനേജ്​മെന്റ്​ നല്‍കിയ പരാതിപ്രകാരം, ജീവനക്കാരനായ ഇബ്രാഹിംകുട്ടിയെ വാഹനം ഇടിച്ച കേസില്‍ കാറോടിച്ച വിദ്യാര്‍ത്ഥിക്കെതിരെയും കേസെടുത്തു.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News