Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

June 24, 2026 7:33 am

Menu

Published on March 17, 2018 at 3:26 pm

ഫെങ്ഷൂയി നിർദേശിക്കുന്ന ഈ ഭാഗ്യനിറങ്ങൾ ഉപയോഗിച്ചാൽ സൗഭാഗ്യം താനേ വന്നുചേരും….!!!

feng-shui-lucky-colors-for-2018

ചൈനീസ് കലണ്ടർ പ്രകാരം പുതുവർഷം ആരംഭിക്കുന്നത് ഫെബ്രുവരി 16 നാണ്. സന്തോഷവും സമാധാനവും നിറഞ്ഞ പുതുവർഷമാകണമെങ്കിൽ നിറങ്ങൾക്ക് വലിയ പങ്കുണ്ടെന്നാണ് ചൈനീസ് രാശി പ്രകാരം പറയുന്നത്. 12 രാശികളാണ് ചൈനീസ് രാശിചക്രം അനുസരിച്ചുള്ളത്. ഇതിൽ പതിനൊന്നാമത്തെ രാശിയാണ് ഡോഗ്. ഇതിൻറെ മൂലശക്തി എന്നത് ഭൂമിയാണ്. ഭൂമിയെന്ന മൂലകത്തിന്റെ മിച്ചം സന്തുലിതമാക്കാനും പുതുവർഷത്തിൻറെ ഊർജ്ജം ശക്തിപ്പെടുത്താനും ഭൂമിയുടെ പ്രധാന ഘടകങ്ങളായ മരം, ജലം എന്നിവയുമായി ബന്ധപ്പെട്ട നിറങ്ങളായ പച്ച ധരിക്കുന്നതു ഭാഗ്യദായകമാണെന്നാണ് പറയപ്പെടുന്നത്. ഭൂമിയാണ് ഓരോ രാശിചക്രത്തിന്റെയും മധ്യവും ആദ്യവും അന്ത്യവും.

പുതുവർഷത്തിൽ അനുകൂലമായ നിറങ്ങളിലുള്ള വസ്ത്രങ്ങൾ ധരിക്കുന്നതു മൂലം ഗുണാനുഭവങ്ങൾ വന്നുചേരും. അഗ്നിയെ സൂചിപ്പിക്കുന്ന ചുവന്ന നിറവും ലോഹത്തെ പ്രതിനിധാനം ചെയ്യുന്ന വെള്ള, സ്വർണ നിറങ്ങളും ധരിക്കുന്ന വസ്ത്രങ്ങളിൽ ഉണ്ടാകുന്നത് നല്ലതാണ്. ഇത് ഊർജ്ജത്തെ ദൃഢീകരിക്കും. വെള്ള നിറം സൂചിപ്പിക്കുന്നത് ലോഹത്തെയും പച്ച മരത്തെയുമാണ്. വീടിൻറെ കിടപ്പുമുറി, അടുക്കള,ലിവിങ് റൂം മുൻവശത്തെ വാതിൽ എന്നിവയ്ക്ക് ചുവപ്പ്,വെള്ള,സ്വർണ്ണനിറങ്ങൾ എന്നിവ നൽകുന്നതിലൂടെ സമ്പത്ത് കൈവരിക്കാൻ സാധിക്കും. ഓഫീസ് റൂം, മീറ്റിംഗ് റൂം, കമ്പനിയുടെ ലോഗോ എന്നിവക്ക് പച്ച, നീല, കറുപ്പ് നിറങ്ങളിൽ ചുവപ്പിന്റെയോ വെള്ളയുടെയോ സ്വർണനിറത്തിന്റെയൊ ചെറിയ സാന്നിധ്യം കൂടി നൽകിയാൽ ബിസിനസ്സിൽ ഉയർച്ചയുണ്ടാകാൻ സാധ്യത കൂടുതലാണ്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News