Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
നീണ്ട് ഇടതൂർന്ന കറുപ്പും കരുത്തുമുള്ള മുടി ഉണ്ടാകാൻ ആഗ്രഹിക്കാത്ത സ്ത്രീകളുണ്ടാകില്ല. മുടി വളർത്താൻ പല വഴികളും പരീക്ഷിച്ചവരായിരിക്കും മിക്കയാളുകളും. എന്നാൽ മുടി തഴച്ച് വളരാൻ ഇത്തരക്കാർക്കായി നല്ലൊരു വഴിയാണ് ജ്യോതിശാസ്ത്രം പറഞ്ഞു തരുന്നത്. മുടി നന്നായി വളരാൻ അനുകൂലമായ ദിവസങ്ങൾ നോക്കി മുടി മുറിച്ചാൽ മതിയെന്നാണ് ജ്യോതിശാസ്ത്രം പറയുന്നത്. പൗർണ്ണമി ദിവസങ്ങളിൽ മുടി മുറിക്കുന്നത് അതിൻറെ വളർച്ച വർദ്ധിപ്പിക്കാൻ സഹായിക്കും. പൗരാണിക കാലം മുതൽ തന്നെ ഇക്കാര്യം പറഞ്ഞു കേൾക്കാറുണ്ട്.
–

Blue woman in hair salon
–
തലമുടി മുറിക്കുന്നതുമായി ബന്ധപ്പെട്ടുള്ള ഒരു ചാന്ദ്രകലണ്ടർ പണ്ടുകാലങ്ങളിൽ നിലവിൽ ഉണ്ടായിരുന്നു. ഇതിൽ പറയുന്നത് മാസത്തിൽ ഒരു തവണയെങ്കിലും മുടി മുറിക്കണമെന്നാണ്. അഗ്രങ്ങൾ പിളർന്നതും വരണ്ടതും വളർച്ച മുരടിച്ചതുമായ മുടിയിഴകൾക്ക് ഇതുവഴി ആരോഗ്യം കൈവരുമെന്ന് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടുണ്ട്. മുടി മുറിക്കുന്നത് പൗർണ്ണമി ദിനങ്ങളിൽ ആണെങ്കിൽ മുടിയുടെ വളർച്ച സാധാരണയെ അപേക്ഷിച്ച് ഇരട്ടിയായിരിക്കുമെന്ന് ഈ കലണ്ടറിൽ പറയുന്നുണ്ട്. മുടിയുടെ വേരുകളെ ബലപ്പെടുത്തി, ശക്തമായ മുടി വളരാൻ ചന്ദ്രൻ ആകാശത്തുള്ള ദിവസങ്ങളിൽ മുടി മുറിക്കുന്നത് ഏറെ ഗുണം ചെയ്യും.
–

–
ചന്ദ്രന്റെ ഭ്രമണത്തിനനുസരിച്ച് മുടി മുറിക്കുമ്പോൾ, പുതിയ വളർച്ച ആരംഭിക്കുകയും ഓരോ രോമകൂപങ്ങളിലും മുടിയിഴകൾ വളരുകയും ചെയ്യും. മുടിയുടെ വളർച്ചയെ വർദ്ധിപ്പിക്കാൻ ഏകമാർഗ്ഗം അതിൻറെ വേരുകളെ ബലപ്പെടുത്തുക എന്നതാണ്. പൗർണ്ണമി ദിനങ്ങളിലല്ലാതെ പൗർണമിയുടെ തൊട്ടടുത്ത ദിവസങ്ങളിൽ മുടി മുറിക്കുന്നതും നല്ലതാണ്. വളരെ കുറച്ച് മുടി മാത്രമേ വെട്ടാൻ പാടുള്ളു. എല്ലാ മാസവും മുടി വെട്ടാൻ സാധിച്ചില്ലെങ്കിൽ മൂന്നു മാസത്തിൽ ഒരിക്കലെങ്കിലും മുടി മുറിക്കുന്നത് മുടിയുടെ വളർച്ച വർദ്ധിക്കാൻ സഹായിക്കും.