Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

November 8, 2026 4:07 pm

Menu

Published on May 4, 2018 at 11:07 am

നിങ്ങളുടെ ട്വിറ്റർ പാസ്‌വേർഡ് ഉടനെ മാറ്റിക്കോളൂ

twitter-password-change

ചിലി സാങ്കേതിക തകരാർ മൂലം ഉപഭോക്താക്കളെല്ലാം പാസ്‌വേർഡുകൾ മാറ്റണമെന്ന് ട്വിറ്റർ മുന്നറിയിപ്പ്. ഉപപോക്താക്കളുടെ പാസ്‌വേർഡുകൾ സൂക്ഷിച്ചിട്ടുള്ള ട്വിറ്ററിന്റെ ഇന്റേണൽ ലോഗിൽ വൈറസ് ബാധയുണ്ടായതായും ഉപയോക്താക്കളെല്ലാം പാസ്‌വേർഡുകൾ മാറ്റണമെന്നും ട്വിറ്റർ അറിയിച്ചു.

എന്നാൽ നിലവിലെ തകരാർ മറ്റു ഭാഹ്യ ഇടപെടൽ മൂലമല്ലെന്നും ഇതാരും ദുരുപയോഗം ചെയ്തിട്ടില്ലെന്നും പ്രശ്‌നങ്ങൾ പരിഹരിച്ചുവെന്നും ട്വിറ്റർ ഔദ്യോഗിക ട്വീറ്റിലൂടെ അറിയിച്ചു.

ഒരാൾ തന്റെ ട്വിറ്റെർ അകൗണ്ടിൽ പാസ്‌വേർഡ് അടിക്കുമ്പോൾ അത് മറച്ച് വെക്കുന്ന ടെക്‌നിക്കാണ് ട്വിറ്ററിന്റെ ഹാഷിങ്. ഇതിലാണ് വൈറസ് ബാധയുള്ളതായി കണ്ടെത്തിയത്. ഇതോടെ പാസ്‌വേർഡുകൾ ഇന്റേണൽ ലോഗിൽ മറയില്ലാതെ എഴുതിക്കാണിക്കുകയായിരുന്നു.

ഉപപോക്താക്കളുടെ സുരക്ഷയുടെ ഭാഗമായി ഒരു മുൻകരുതൽ എന്ന നിലക്ക് പാസ്‌വേർഡുകൾ മാറ്റണമെന്ന് ട്വിറ്റർ തങ്ങളുടെ എല്ലാ ഉപയോക്താക്കളെയും അറിയിച്ചത്. എത്ര പാസ്‌വേർഡുകളെ വൈറസ് ബാധിച്ചിട്ടുണ്ടെന്ന് വ്യക്തമായിട്ടില്ല.

Loading...

Comments are closed.

More News