Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
കൊച്ചി: ഇന്ധന വിലയിൽ വർദ്ധന. കർണാടക നിയമസഭാ ഇലക്ഷൻ വോട്ടെടുപ്പ് കഴിഞ്ഞതോടെയാണ് ഇന്ധനവിലയിൽ വീണ്ടും വര്‍ധനവുണ്ടായത്.
വർധിച്ചു കൊണ്ടിരിക്കുന്ന ഇന്ധനവില വര്‍ധനവിനെതിരെ രാജ്യത്തെങ്ങും കേന്ദ്രസർക്കാരിനെതിരെ പ്രധിഷേധം ഉയർന്നതോടെ കർണാടക തിരഞ്ഞെടുപ്പിൽ ബി ജെ പി യെ ഇത് പ്രതികൂലമായി ബാധിക്കുമെന്നതിനാലാണ് കേന്ദ്ര സർക്കാർ തല്ക്കാലം വില വർദ്ധനവ് തടഞ്ഞതെന്ന് നേരത്തെ ആക്ഷേപം ഉയർന്നിരുന്നു.
കൊച്ചിയില്‍ പെട്രോള്‍ ലീറ്ററിന് 17 പൈസ കൂടി 77.52 രൂപയായി. ഡീസല്‍ ലീറ്ററിന് 23 പൈസ കൂടി 70.56 രൂപയായി. 19 ദിവസത്തെ ഇടവേളയ്ക്കുശേഷമാണ് വില കൂടുന്നത്.
എന്നാൽ രാജ്യാന്തരവിപണിയില്‍ അസംസ്കൃത എണ്ണയുടെ വില ഉയരുന്ന സാഹചര്യത്തില്‍ ഇന്ധനവില ഇനിയും കൂടാനാണ് സാധ്യത.
Leave a Reply