Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

November 8, 2026 4:08 pm

Menu

Published on May 14, 2018 at 11:06 am

പ്രമുഖ നടൻ കലാശാല ബാബു അന്തരിച്ചു

kalasala-babu-passed-away

കൊച്ചി: ചലചിത്ര നടന്‍ കലാശാല ബാബു (68) അന്തരിച്ചു. മസ്തിഷ്‌കാഘാതത്തെ തുടര്‍ന്ന് ഞായറാഴ്ച അര്‍ദ്ധരാത്രി എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആസ്പത്രിയിലായിരുന്നു അന്ത്യം. ഹൃദയ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് മൂന്നു മാസമായി ചികിത്സയിലായിരുന്നു.

കസ്തൂരിമാന്‍, എന്റെ വീട് അപ്പൂന്റെയും, തൊമ്മനും മക്കളും, റണ്‍വേ, ബാലേട്ടന്‍, പെരുമഴക്കാലം, തുറുപ്പുഗുലാന്‍, പച്ചക്കുതിര, ചെസ്സ് , പോക്കിരിരാജ, മല്ലൂസിംഗ് തുടങ്ങി അമ്പതിലേറെ സിനിമകളിൽ ശ്രദ്ധേയ വേഷം ചെയ്തു. ഒപ്പം 2015 ൽ റിസ്‌ലീസായ ദിലീപ് ചിത്രം ടു കൺട്രീസിലും മികച്ച വേഷം ചെയ്തിരുന്നു.

കഥകളി ആചാര്യന്‍ പത്മശ്രീ കലാമണ്ഡലം കൃഷ്ണന്‍ നായരുടെയും മോഹിനിയാട്ട കലാകാരി കല്യാണിക്കുട്ടിയമ്മയുടെയും മകനായ ബാബു നാടകാഭിനയത്തില്‍ തുടങ്ങി സീരിയല്‍ രംഗത്ത് നിന്നും ഇണയെത്തേടി എന്ന ചിത്രത്തിലൂടെയാണ് സിനിമയിലെത്തിയത്.

ഭാര്യ ലളിത, മക്കൾ ശ്രീദേവി, വിശ്വനാഥന്‍.

Loading...

Comments are closed.

More News