Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 30, 2024 7:40 am

Menu

Published on May 14, 2018 at 12:54 pm

ജീവിത പങ്കാളിയോട് ഈ കാര്യങ്ങൾ പറയരുത്

tips-for-happy-married-life

സന്തോഷകരമായ ദാമ്പത്യ ജീവിതം ആഗ്രഹിക്കുന്നവരാണ് എല്ലാവരും എന്നാൽ ഇതിനായി ജീവിത പങ്കാളികൾ പരസ്പരം ചില കാര്യങ്ങളിൽ വിട്ടുവീഴ്ചകളും ക്ഷമയും ഒക്കെ കാണിക്കണം. പല ദാമ്പത്യ പരാജയങ്ങൾക്കും കാരണം പരസ്പരം മനസ്സിലാക്കാതെയും വിട്ടുവീഴ്ച അല്ലാതെയുമുള്ള മനോഭാവമാണ്.

നല്ല സന്തുഷ്ടമായ ദാമ്പത്യ ജീവിതത്തിന് നിങ്ങൾ ഈ കാര്യങ്ങൾ ഒന്ന് ശ്രദ്ധിച്ചാൽ മതി.

1) മറ്റുള്ളവരുമായി താരതമ്യം ചെയ്യാതിരിക്കുക

ഓരോ മനുഷ്യരുടയും വ്യക്തിത്വം വ്യത്യസ്തമാണ്. ഒരാള്‍ക്കും മറ്റൊരാളെപ്പോലെ പെരുമാറാൻ കഴിയില്ല. ചിലരിലെ നല്ല ഗുണങ്ങള്‍ കാണുമ്പോള്‍ അത് നമ്മളുടെ പങ്കാളിയില്‍ ഉണ്ടായിരുന്നു എങ്കില്‍ എന്ന് ആഗ്രഹിക്കുന്നത് സ്വാഭാവികമാണ്. പക്ഷേ ഒരിക്കലും ഇക്കാര്യം ചൂണ്ടിക്കാട്ടി അവരെ താരതമ്യപ്പെടുത്തി കുറ്റപ്പെടുത്താന്‍ ഒരുങ്ങരുത്. ഇത് നിങ്ങളുടെ പങ്കാളിയില്‍ അപകര്‍ഷതാ ബോധം ഉണ്ടാക്കാനോ അല്ലെങ്കില്‍ നിങ്ങളോട് അകാരണമായ ദേഷ്യം തോന്നാനോ ഇടയാക്കിയേക്കാം. അല്ലെങ്കിൽ ഈ കാര്യങ്ങൾ പങ്കാളിയോട് അവതരിപ്പിക്കുമ്പോൾ ഏറെ സ്നേഹത്തോടെയും ശ്രദ്ധെയോടെയും പെരുമാറണം.

2 ) പിഴവുകൾ പറ്റുമ്പോൾ അധിക്ഷേപിക്കുകയും കളിയാക്കുകയും ചെയ്യാതിരിക്കുക

ഏറ്റവുമധികം സ്നേഹിക്കുന്നവര്‍ക്കാണ് ഒരാളെ ഏറ്റവും ആഴത്തില്‍ മുറിവേല്‍പ്പിക്കാനും സാധിക്കുക. നമുക്ക് പറ്റിയ ഒരു അബദ്ധത്തില്‍ മറ്റാരെങ്കിലും കളിയാക്കുന്നതിലും വേദനിക്കുക പ്രിയപ്പെട്ടവര്‍ കളിയാക്കുകയോ അധിക്ഷേപിക്കുകയോ ചെയ്യുമ്പോഴായിരിക്കും. ജീവിതപങ്കാളിക്ക് ഒരു മണ്ടത്തരം പറ്റിയാല്‍ ഒരു പക്ഷേ ആരും ചിരിക്കുക സ്വാഭാവികമാണ്. ചിരിക്കുന്നതിനപ്പുറം അവരെ അതിന്റെ പേരില്‍ തുടര്‍ച്ചയായി കളിയാക്കാനോ അധിക്ഷേപിക്കാനോ തയാറാകരുത്. പകരം ആ സമയത്തെ സ്‌നേഹപൂർവമായ ഇടപെടൽ പങ്കാളിയിൽ അങ്ങേയറ്റം ആശ്വാസം നൽകുന്നതാണ്.

3) മുഴുവൻ പിഴവുകളും പങ്കാളിയുടേതാണെന്നു കുറ്റപ്പെടുത്താതിരിക്കുക

പങ്കാളിയുടെ പ്രവർത്തനപ്പിഴവുകൾക്ക് കുറ്റപ്പെടുത്തലുകൾക്ക് മുൻപായി അവരെ കാര്യം പറഞ്ഞു മനസിലാക്കുക. തന്നെ കുറ്റം പറയുന്നത് കേട്ടുകൊണ്ട് നില്‍ക്കുക എന്നത് അത്ര രസമുള്ള കാര്യമല്ല. കുറ്റപ്പെടുത്തലുകളോട് ഒരു മനുഷ്യന്‍ പെട്ടെന്നു തന്നെ പ്രതികരിക്കും ഇത് നിത്യ കലഹങ്ങളിലേക്കും പിന്നീട് ദാമ്പത്യ പ്രശ്നമായും മാറും

Loading...

Leave a Reply

Your email address will not be published.

More News