Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
കർണാടക: കർണാടക തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതോടെ സര്‍ക്കാര്‍ രൂപീകരിക്കാനുള്ള അന്തിമ ശ്രമവുമായി 104 സീറ്റുകൾ നേടിയ ബിജെപിയും ഒപ്പം കോൺഗ്രസ്, ജെഡിഎസ് സഖ്യവും നേർക്കുനേർ. തിരഞ്ഞെടുപ്പിൽ ബിജെപി ഏറ്റവും വലിയ കക്ഷിയായെങ്കിലും സർക്കാർ രൂപീകരിക്കാൻ നിലവിലെ സാഹചര്യത്തിൽ സാധ്യതയില്ല.
കോൺഗ്രസ്, ജെഡിഎസ് സഖ്യം ഇന്നലെരാതിതന്നെ സർക്കാർ രൂപീകരിക്കാനായുള്ള ശ്രമങ്ങൾ തുടങ്ങി. നേരത്തെ ഗോവയിലും സമാന സ്ഥിതി ഉണ്ടായിരുന്നു അന്ന് ഏറ്റവും കൂടുതൽ വോട്ടുകൾ കോൺഗ്രസിന് ലഭിച്ചിട്ടും ബിജെപി ആണ് അവിടെ സർക്കാർ രൂപീകരിച്ചത്.
നിലവിലെ സാഹചര്യത്തിൽ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ഗവര്‍ണ്ണര്‍ ആരെ ക്ഷണിക്കുമെന്ന് കാതോര്‍ത്ത് ഇരിക്കുകയാണ് രാജ്യം. ബിജെപിയുടെയും കോണ്‍ഗ്രസിന്റെയും നിയമസഭാകക്ഷി യോഗം രാവിലെ ചേരുന്നുണ്ട്. കുതിര കച്ചവടം തടയാൻ എം.എൽ.എമാരെ സുരക്ഷിത താവളങ്ങളിലേക്ക് നീക്കാനാണ് കോൺഗ്രസ്സിന്റെയും ബി.ജെ.പിയുടെയും തീരുമാനം. അതേസമയം എംഎല്‍എമാരെ മറുകണ്ടം ചാടിക്കാനുള്ള നീക്കങ്ങള്‍ ബിജെപി കേന്ദ്രങ്ങളില്‍ തുടങ്ങിയിട്ടുമുണ്ട്.
Leave a Reply