Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

May 2, 2026 4:17 pm

Menu

Published on May 26, 2018 at 11:14 am

കശ്മീരില്‍ നിയന്ത്രണരേഖയ്ക്ക് സമീപം നുഴഞ്ഞുകയറാന്‍ ശ്രമം; നാലു ഭീകരരെ സൈന്യം വധിച്ചു

four-militants-killed-in-kashmir

ശ്രീനഗര്‍: കശ്മീരിലെ കുപ്‌വാരയില്‍ നിയന്ത്രണ രേഖയ്ക്ക് സമീപം നുഴഞ്ഞുകയറാന്‍ ശ്രമിച്ച നാല് ഭീകരരെ സൈന്യം വധിച്ചു. ശ്രീനഗറില്‍ നിന്ന് 120 കിലോമീറ്റര്‍ ദൂരെയുള്ള താങ്ധര്‍ സെക്ടറിലാണ് സംഭവം. നുഴഞ്ഞുകയറാന്‍ ശ്രമിച്ചവര്‍ക്ക് നേരെ സൈന്യം വെടിവെയ്ക്കുകയായിരുന്നു.

ഇന്ന് പുലര്‍ച്ചെ ആരംഭിച്ച സൈനികനടപടി ഇപ്പോഴും പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. സംഭവത്തിന്റെ പശ്ചാത്തലത്തില്‍ പ്രദേശത്ത് തിരച്ചില്‍ ശക്തമാക്കുകയും കനത്ത സുരക്ഷയും സൈന്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. പ്രദേശത്തു സൈനിത നടപടി തുടരുകയാണെന്ന് സൈനിക വക്താവ് അറിയിച്ചു.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News