Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
കോട്ടയ്ക്കല്‍: കോഴിക്കോട് നിന്നും തൃശ്ശൂരേക്ക് പോയ സ്വകാര്യബസ് മറിഞ്ഞ് വീട്ടമ്മ മരിക്കുകയും 50 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. കോട്ടയ്ക്കലിന് സമീപം എടരിക്കോട് പാലച്ചിറമാടാണ് അപകടമുണ്ടായത്.
വളാഞ്ചേരി സ്വദേശിയായ പ്രഭാവതിയമ്മ (57)യാണ് മരിച്ചത്. പരിക്കേറ്റ 50 പേരില്‍ മൂന്നുപേരുടെ നില ഗുരുതരമാണ്. മൂന്നുപേരുടെയും തലയ്ക്കാണ് പരിക്കേറ്റിട്ടുള്ളത്.
കോഴിക്കോട് – തൃശ്ശൂര്‍ റൂട്ടില്‍ സര്‍വീസ് നടത്തുന്ന വിനായക എന്ന ബസാണ് അപകടത്തില്‍പ്പെട്ടത്. ബസിന്റെ അമിത വേഗമാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.
ബസുകളുടെ അമിതവേഗം സംബന്ധിച്ച് മുമ്പ് നാട്ടുകാരില്‍നിന്ന് പരാതിയും പ്രതിഷേധവും ഉയര്‍ന്നിരുന്നു. എന്നാല്‍, അതില്‍ യാതൊരു നടപടിയും ഉണ്ടായിരുന്നില്ല. ഈ അപകടത്തിന്റെ പശ്ചാത്തലത്തില്‍ ഇവരുടെ പെര്‍മിറ്റ് റദ്ദാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Leave a Reply