Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 3, 2026 12:55 pm

Menu

Published on August 6, 2018 at 12:08 pm

അർജന്റീനയെ തോല്പിച്ച് ഇന്ത്യ..!!

man-india-u20-garner-memorable-win-over-argentina-u20

മാഡ്രിഡ്: അർജന്റീനയെ തോല്പിച്ച് ഇന്ത്യക്ക് വിജയം. ഇന്ത്യൻ ഫുട്ബോൾ ചരിത്രത്തിന് ആദ്യമായി അഭിമാനിക്കാൻ ഒരു സുവർണദിനം. ഇന്ത്യൻ അണ്ടർ 20 ഫുട്ബോളിന് അഭിമാനിക്കാൻ ഒരു അവിസ്മരണീയ വിജയം. സ്പെയിനിൽ നടന്നാ കോര്‍ടിഫ് കപ്പ് ഫുട്‌ബോളില്‍ 6 തവണ വിജയം നേടിയ അര്ജന്റീന അണ്ടർ 20 ടീമിനിനെ ഒന്നിനെതിരായി 2 ഗോളിനാണ് ഇന്ത്യൻ ഫുട്ബോൾ ടീം തോല്പിച്ചത്.

അമ്പതാമത്തെ മിനിറ്റ് മുതൽ 10 പേരെയും വച്ച് കളിച്ചാണ് ഇന്ത്യക്ക് ഈ വിജയം സ്വന്തമായത്. നാലാമത്തെ മിനിറ്റിൽ ദീപക് ടാംഗ്രിയുടെ ഗോളിൽ ആണ് ഇന്ത്യ ആദ്യ ലീഡ് നേടിയത്. കോർണറിൽ നിന്ന് നിന്‍തോയ്ന്‍ബാന്‍ഗ മീട്ടിയുടെ ബോൾ ആയിരുന്നു ടാംഗ്രിയുടെ ഗോള്‍. അമ്പതാമത്തെ മിനിറ്റിൽ അങ്കിത് ജാവേദ് ചുവപ്പ് കണ്ട് പുറത്തായെങ്കിലും അൻവർ അലി അറുപത്തിയെട്ടാം മിനിറ്റിൽ ലീഡുയർത്തി. എഴുപത്തിരണ്ടാം മിനിറ്റിൽ അർജന്റീന ഒരു ഗോൾ അടിച്ചെങ്കിലും ഇന്ത്യയെ മാറിക്കിടക്കാനായില്ല.

അണ്ടർ 20 ടീം സാക്ഷാൽ അർജന്റീനയെയും അണ്ടർ 16 ടീം ഏഷ്യൻ ചാംപ്യൻമാരായ ഇറാഖിനെയും അട്ടിമറിച്ചത് ഫുട്ബാൾ രംഗത്ത് വൻ വളർച്ച ലക്ഷ്യമിടുന്ന ഇന്ത്യക്ക് വലിയൊരു ഉത്തേജനമാണ്.ജോർദാനിൽ നടന്ന വാഫ് അണ്ടർ 16 ടൂർണമെന്റിലാണ് എതിരില്ലാത്ത ഒരു ഗോളിൽ ഇന്ത്യ ഇറാഖിനെ തോല്പിച്ചത്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News