Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

December 7, 2025 6:36 pm

Menu

Published on August 8, 2018 at 4:03 pm

വാട്സാപ്പ് ഡിപിയിലൂടെ പുതിയ പണി കിട്ടിയേക്കാം ; ദേശസ്നേഹം കൂടുതൽ കരുത്താർജ്ജിക്കട്ടെ !!

kerala-police-warning-about-independence-day-whatsapp-dp-app-download

വാട്സാപ്പിൽ സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ചുള്ള ഡിപി ഡൗൺലോഡ് ചെയ്യുമ്പോൾ സൂക്ഷിക്കുക എന്ന നിർദേശവുമായി കേരള പോലീസ്. വിശ്വാസ്യയോഗ്യമല്ലാത്ത ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യുമ്പോൾ സൂക്ഷിക്കണമെന്നും നിങ്ങളുടെ സ്വാകര്യ വിവരങ്ങൾ ചോർത്താൻ ഇടയുണ്ട് എന്ന് പറഞ്ഞ് കേരള പോലീസ് ഫേസ്ബുക്ക് പേജിൽ പോസ്റ്റ് പങ്കുവച്ചു.

“സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് വാട്ട്‌സാപ്പില്‍ DP ആയി ദേശീയ പതാകയും അക്ഷരങ്ങളും ഉപയോഗിക്കുന്നതിനുളള ആപ്‌ളിക്കേഷനുകള്‍ ഡൗണ്‍ലോഡ് ചെയ്യുന്നതുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളില്‍ ധാരാളം പേര്‍ ആശങ്ക പങ്കുവയ്ക്കുന്നുണ്ട്. വിശ്വാസയോഗ്യമല്ലാത്ത ആപ്‌ളിക്കേഷനുകള്‍ ഡൗണ്‍ലോഡ് ചെയ്യുക വഴി നമ്മുടെ സ്വകാര്യ വിവരങ്ങള്‍ ചോര്‍ത്താനുളള സാധ്യതയും നിലനില്ക്കുന്നുണ്ട്.

ദേശസ്‌നേഹം ഉയര്‍ത്തിപ്പിടിക്കുന്ന ഈ വേളയില്‍ പരമാവധി പേര്‍ ഇത് ഉപയോഗിക്കും എന്ന് ഉറപ്പുളളത് കൊണ്ടാണ് അവ പ്രചരിപ്പിക്കപ്പെടുന്നതും. ആയതിനാല്‍ ഇത്തരം ഇമേജ് / വീഡിയോ ആപ്‌ളിക്കേഷനുകള്‍ ഡൗണ്‍ലോഡ് ചെയ്യുമ്പോള്‍ അതിന്റെ ആധികാരികതയും വിശ്വാസ്യതയും ഉറപ്പുവരുത്തേണ്ടതാണ്.

നമ്മുടെ രാഷ്ട്രത്തിന്റെ ഐക്യവും അഖണ്ഡതയും സംരക്ഷിക്കുവാനും രാജ്യസ്‌നേഹം ഉയര്‍ത്തിപ്പിടിക്കുവാനും നാം എന്നും പ്രതിജ്ഞാബദ്ധരാണ്. നാം നെഞ്ചിലേറ്റുന്ന ദേശസ്‌നേഹത്തിന്റെ തിളക്കം കുറയാൻ ഇത്തരം സംഭവങ്ങള്‍ കാരണമാകരുത്. വ്യാജസന്ദേശങ്ങളില്‍ പരിഭ്രാന്തരാകേണ്ട ആവശ്യമില്ല. നമുക്ക് ജാഗ്രത പാലിക്കാം. ഈ വിഷയത്തില്‍ കേരള പോലീസിന്റേതെന്ന് സൂചിപ്പിക്കുന്ന പ്രതികരണം തെറ്റായി പ്രചരിപ്പിക്കപ്പെടുന്നതാണ്.”

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News