Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

November 8, 2026 4:07 pm

Menu

Published on August 10, 2018 at 2:12 pm

ഇടുക്കിയിൽ അഞ്ചാമത്തെ ഷട്ടറും തുറന്നു..

idukki-dam-5-shutter-opened

ചെറുതോണി: ഇടുക്കി ഡാമിലെ 5 ഷട്ടറുകളും തുറന്നു. കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ ഇടുക്കി ഡാമിൽ ജലനിരപ്പ് ഉയരുകയാണ്. ഇതോടെ വലിയ അളവിലാണ് വെള്ളം പുറത്തേക്ക് ഒഴുകുന്നത്. ചെറുതോണി ടൗണിൽ വെള്ളം കയറി. ഇപ്പോഴത്തെ ജലനിരപ്പ് 2401.60 ആണ്. അണക്കെട്ടിന്റെ സംഭരണശേഷി 2403. ഇടുക്കിയിൽ ഇപ്പോഴും കനത്ത മഴ തുടരുകയാണ്.

ആലുവ മണപ്പുറം ഇപ്പോ വെള്ളത്തിനടിയിലാണ്. അങ്കമാലി, കാലടി എന്നീ ജനവാസ മേഖലകളിലും ജലനിരപ്പ് ഉയരുകയാണ്. പെരിയാറിന്റെ തീരത്തുള്ളവർ അതീവ ജാഗ്രത പാലിക്കണം എന്ന് അധികൃതർ പറഞ്ഞു. ഇടുക്കി, എറണാകുളം എന്നീ ജില്ലകൾ അതീവ ജാഗ്രത പാലിക്കണം എന്ന് മുഖ്യമന്ത്രി പിണറായി വിജയൻറെ ഫേസ്ബുക്ക് പേജിലൂടെ അറിയിച്ചു.

Loading...

Comments are closed.

More News