Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

June 27, 2026 9:19 pm

Menu

Published on August 11, 2018 at 3:13 pm

മുഖ്യമന്ത്രി വയനാട് ദുരിതാശ്വാസ ക്യാമ്പിൽ എത്തി…

pinarayi-announces-compensation-to-flood-affected-people

കൽപറ്റ: മുഖ്യമന്ത്രി വയനാട് ദുരിതാശ്വാസ ക്യാമ്പിൽ എത്തി. കനത്ത മഴയിൽ വീട് നഷ്ടപെട്ടവർക്കും ഭൂമി നഷ്ടപെട്ടവർക്കും ധനസഹായം നൽകാം എന്ന് കൽപറ്റയിൽ നടന്ന യോഗത്തിൽ പറഞ്ഞു. വീട് നഷ്ടപ്പെട്ടവർക്ക് നാല് ലക്ഷവും ഭൂമി നഷ്ടപ്പെട്ടവർക്ക് ആറ് ലക്ഷവും നഷ്ടപരിഹാരം നൽകാമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.

പ്രളയക്കെടുതി ഉണ്ടായ സ്ഥലങ്ങളിൽ അദ്ദേഹം സന്ദർശനം നടത്തി. മഴക്കെടുതിയിൽ മരിച്ചവരുടെ കുടുംബത്തിന് നാല് ലക്ഷം രൂപയും വീടും സ്ഥാലവും നഷ്ടപ്പെട്ടവർക്ക് പത്ത് ലക്ഷം രൂപയും നൽകും. രാവിലെ 10.20 നു സുൽത്താൻബത്തേരിയിൽ ഹെലികോപ്റ്ററിൽ എത്തിയ അദ്ദേഹം റോഡ് മാർഗം കൽപ്പറ്റയിലെത്തി. കൽപറ്റയിൽ ദുരിതാശ്വാസ ക്യാമ്പിൽ കുറച്ച സമയം ചിലവഴിച്ചാ അദ്ദേഹം പിന്നീട് കളക്ടറേറ്റിൽ യോഗത്തിൽ പങ്കെടുത്തു. എല്ലാ വകുപ്പുകാരും കണക്കുകൾ കൃത്യമായി നൽകിയാൽ പെട്ടന്ന് തന്നെ ധനസഹായം എത്തിക്കും.

വയനാട്ടിൽ നിന്ന് അദ്ദേഹം ഹെലികോപ്ടറിൽ കോഴിക്കോടേക്ക് പോകും. രാവിലെ ഇടുക്കി സന്ദർശിക്കാൻ പോയെങ്കിലും മോശം കാലാവസ്ഥാ മൂലം അത് സാധിച്ചില്ല. മുഖ്യമന്ത്രിയോടൊപ്പം റവന്യുമന്ത്രി ഇ ചന്ദ്രശേഖരനും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ചീഫ് സെക്രട്ടറി ടോം ജോസ് ഡിജിപി ലോക്നാഥ് ബഹാറെ റവന്യു വകുപ്പ് സെക്രട്ടറി പി.എച് കുരിയൻ എന്നിവരും ഉണ്ടായിരുന്നു.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News