Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
മിക്ക വീടുകളിലും കാളിങ് ബെല്ലിന് പകരം മാണി കെട്ടി തുക്കിയിടാറുണ്ട്. അധികപേരും അതൊരു അലങ്കാരത്തിന് വേണ്ടിയാണ് ചെയ്യുന്നതെങ്കിലും അതിനു പിന്നിലുള്ള ശാസ്ത്രിയ വശത്തെ കുറിച്ച് ഒരുപക്ഷെ ആർക്കും അറിവില്ല. മാണിയിൽ നിന്നുള്ള ശബ്‌ദം വളരെ അധികം പോസിറ്റീവ് എനർജി നിറഞ്ഞതാണ്. മാത്രമല്ല മണിമുഴക്കുമ്പോൾ ഉള്ള ശബ്‌ദം തലച്ചോറിനെ പ്രചോദിപ്പിക്കും.പ്രണവത്തെ അഥവാ ഓംകാരത്തെ സൂചിപ്പിക്കുന്ന ഈ ശബ്‌ദം കുറഞ്ഞത് ഏഴ് സെക്കൻഡ് എങ്കിലും നമ്മുടെ കാതുകളിൽ നിൽക്കും.

മണിമുഴക്കുമ്പോൾ അതിഥിയും ആതിഥേയനിലും ഒരു പോലെ പോസിറ്റീവ് എനർജി നിറയും. ഇതുവഴി ബന്ധങ്ങൾ തമ്മിലുള്ള ദൃഢത വർദ്ധിക്കുന്നു. മണിയിൽ നിന്ന് ഉയരുന്ന പ്രതിധ്വനിയ്ക്ക് മനുഷ്യശരീരത്തിലെ ഹീലിംഗ് സെന്ററുകളെ ഉണർത്താനുള്ള കഴിവുണ്ട്. ഏഴു ഹീലിംഗ് സെന്ററുകളും ഉണരുന്നതോടെ ഏകാഗ്രത വർധിക്കുന്നു. നെഗറ്റീവ് ചിന്തകളെ അകറ്റി വീട്ടിൽ പോസിറ്റീവ് എനർജി നിറക്കാനും മണിനാദത്തിന് സാധിക്കും.

മണിയുടെ നാവ് സരസ്വതീ ദേവിയെ പ്രതിനിധാനം ചെയ്യുന്നു. പ്രഭാതത്തിലും പ്രദോഷത്തിലും ഭവനങ്ങളിൽ മണി മുഴക്കുന്നത് ഐശ്വര്യപ്രദമാണ്. സന്ധ്യാസമയത്ത് അന്തരീക്ഷത്തിൽ ധാരാളം വിഷാണുക്കൾ നിറഞ്ഞിരിക്കും .ഇതിൽ നിന്നുള്ള ദൂഷ്യഫലങ്ങൾ മനുഷ്യനിൽ ഏൽക്കാതിരിക്കാൻ നിലവിളക്കു തെളിയ്ക്കുന്നതും മണി മുഴക്കുന്നതും ഉത്തമമാണ്.
Leave a Reply