Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

May 3, 2024 10:30 pm

Menu

Published on August 28, 2018 at 6:10 pm

കെ.എസ്.ആര്‍.ടി.സിയില്‍ ഇന്ധനക്ഷാമം; സഹായവുമായി ഐ.ഒ.സി..

ksrtc-faces-fuel-insufficiency-development-will-be-affected

തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സിയിൽ ഇന്ധനക്ഷാമം രൂക്ഷമായതിനെത്തുടര്‍ന്ന് ദീര്‍ഘദൂര ബസുകള്‍ പലതും നിർത്തിവെച്ചു. കെ.എസ്.ആര്‍.ടി.സി പണം നല്‍കാത്തതിനാലാണ് ഡീസല്‍ വിതരണം നിർത്തിവെച്ചിരുന്നത്.

ഡൽഹിയിൽ എ.കെ.ശശീന്ദ്രനുമായി നടത്തിയ ചർച്ചയിലാണ് പണം നല്‍കാത്തതിനാല്‍ നിര്‍ത്തിവെച്ച ഡീസൽ വിതരണം ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ പുനഃസ്ഥാപിച്ചു.

ചൊവ്വാഴ്ച ഡീസല്‍ കേരളത്തിലെത്തിക്കുമെന്ന് ഗതാഗതമന്ത്രി അറിയിച്ചു. പ്രളയത്തിന്റെ പ്രത്യേക സാഹചര്യം കണക്കിലെടുത്താണ് ഇങ്ങനെ ഒരു തീരുമാനം എന്ന് ഐ.ഒ.സി അറിയിച്ചു.

കെഎസ്ആര്‍ടിസി വന്‍ പ്രതിസന്ധിയിലാണെന്ന് ഞായറാഴ്ച ഗതാഗതമന്ത്രി എ.കെ. ശശീന്ദ്രന്‍ സൂചന നല്‍കിയിരുന്നു. ഡീസല്‍ ഇനത്തില്‍ മാത്രം 185 കോടി രൂപ കെ.എസ്.ആര്‍.ടി.സി നല്‍കാനുണ്ട്. സര്‍ക്കാരില്‍നിന്ന് 20 കോടി മാത്രമാണ് ലഭിച്ചിട്ടുള്ളത്. ശമ്പളം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ക്ക് ഇത് തികയാത്ത അവസ്ഥയാണെന്നും ദിവസങ്ങള്‍ക്ക് മുമ്പ് നല്‍കിയ കുറിപ്പില്‍ വ്യക്തമാക്കിയിരുന്നു.

Loading...

Leave a Reply

Your email address will not be published.

More News