Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ശ്രീനഗര്‍: കശ്മീരില്‍ ഭീകരര്‍ 5 പോലീസുകാരുടെ കുടുംബാംഗങ്ങളെ തട്ടിക്കൊണ്ടുപോയി. വ്യാഴാഴ്ച വൈകിട്ട് നിരവധി പോലീസുക്കാരുടെ വീട്ടിൽ അതിക്രമിച്ച് കയറി തട്ടികൊണ്ട് പോവുകയായിരുന്നു. പോലീസ് കുടുബങ്ങൾക്കുള്ള തിരച്ചിൽ തുടങ്ങി കഴിഞ്ഞു.

ഇവരെ കണ്ടെത്താനുള്ള ശ്രമം തുടരുകയാണ്. കഴിഞ്ഞ ദിവസങ്ങളിൽ രക്ഷാസേന നിരവധി ഭീകരരുടെ കുടുംബാംഗങ്ങളെ ചെയ്തതിന് പ്രതികാരമായാണ് ഈ തട്ടികൊണ്ട് പോകലെന്നു പോലീസ് അധികൃതർ അറിയിച്ചു. കാശ്മീർ ഭീകര പ്രവർത്തനത്തിന്റെ 28 വർഷത്തെ ചരിത്രത്തിൽ ആദ്യമായാണ് ഇങ്ങനെ ഭീകരർ പോലീസ് കുടുംബാംഗങ്ങളെ ലക്ഷ്യമിടുന്നത്.

പുല്‍വാമ, അനന്ത്‌നാഗ്, കുല്‍ഗാം എന്നീ ജില്ലകളിലെ പോലീസുകാരുടെ കുടുംബാംഗങ്ങളെയാണ് തട്ടിയെടുത്തത്. ത്രാലില്‍ ഒരു പൊലീസുകാരന്റെ മകനെ ബുധനാഴ്ച ഭീകരർ ചേർന്ന് തട്ടിക്കൊണ്ടുപോയി. മകനെ വീട്ടുതരണമെന്ന് അപേക്ഷിച്ച് അമ്മയുടെ വീഡിയോ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. പുല്‍വാമയില്‍നിന്ന് ഒരു പൊലീസുകാരനെ വ്യാഴാഴ്ച തട്ടിക്കൊണ്ടുപോയി.
ഭീകരരുടെ കുടുംബാംഗങ്ങളെ അറസ്റ്റ് ചെയ്തതിനെതിരെയും റെയ്ഡ് നടത്തിയതിനാലും 2 ഭീകരരുടെ വീട് അഗ്നിക്ക് ഇരയാക്കിയതിനെയും തുടർന്ന് തെക്കൻ കാശ്മീരിൽ കനത്ത പ്രതിഷേധം ഉണ്ടായിരുന്നു.
Leave a Reply