Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

November 8, 2026 4:09 pm

Menu

Published on September 3, 2018 at 11:55 am

ഹനാൻ സഞ്ചരിച്ച വാഹനം അപകടത്തിൽപെട്ടു…

hanan-injured-in-an-accident-near-kodungallur-ernakulam

കൊച്ചി: ഹനാൻ സഞ്ചരിച്ച വാഹനം അപകടത്തിൽപെട്ടു. വാഹനാപകടത്തിൽ ഹനാന് പരിക്കുപറ്റി. മുൻ സീറ്റിലിരുന്ന ഹനാന്റെ കാലിനും നട്ടെല്ലിനുമാണ് ക്ഷതമേറ്റത്. കൊടുങ്ങല്ലൂരിൽ വച്ചായിരുന്നു ഹനാന്റെ കാർ അപകടത്തിൽപെട്ടത്.

പഠനത്തിനിടെ മീൻ വിറ്റു നടത്തി ശ്രദ്ധേയയായി മാറിയ കുട്ടിയാണ് ഹനാൻ. കൊടുങ്ങല്ലൂരിൽ നിന്ന് സ്റ്റേജ് ഷോ കഴിഞ്ഞ് വരും വഴിയാണ് അപകടം സംഭവിച്ചത്. ഒരാൾ റോഡ് മുറിച്ച് കിടക്കുമ്പോൾ അപകടം ഒഴിവാക്കാനായി കാർ വെട്ടിച്ചപ്പോൾ ഇലക്ട്രിക്ക് തൂണിന് ഇടിക്കുകയായിരുന്നു.

കൊടുങ്ങല്ലൂരിൽ സ്വകാര്യ ആശുപത്രിയിൽ നിന്ന് പ്രാഥമിക ശുശ്രൂഷ നല്‍കിയ ശേഷം ഹനാനെ കൊച്ചി മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു .

Loading...

Comments are closed.

More News