Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
പ്രളയത്തില്‍ പാസ്‌പോര്‍ട്ട് നഷ്ടപെട്ടവർക്കും കേടുപാടുകൾ സംഭവിച്ചവർക്കുമായി പാസ്‌പോര്‍ട്ട് ക്യാമ്പ് സംഘടിപ്പിക്കുന്നു. ചെങ്ങന്നൂർ, തൃപ്പുണിത്തുറ എന്നീ സ്ഥലങ്ങളിലെ പാസ്‌പോര്‍ട്ട് സേവാ കേന്ദ്രങ്ങളിൽ സെപ്റ്റംബർ 15 ന് പ്രേത്യേക പാസ്‌പോര്‍ട്ട് ക്യാമ്പ് ഉണ്ടായിരിക്കുന്നതാണ്. അപേക്ഷിക്കുന്നവർക്ക് തീർത്തും സൗജന്യമായി പുതിയ പാസ്‌പോര്‍ട്ട് നൽകുന്നതാണ്.

ക്യാമ്പിൽ പങ്കെടുക്കുന്നവർ മുന്നേ തന്നെ ഓൺലൈൻ വഴി അപേക്ഷ സമർപ്പിക്കേണ്ടതാണ്. www.passportindia.gov.in എന്ന സൈറ്റിൽ അപേക്ഷ സമർപ്പിച്ച ശേഷം അപ്ലിക്കേഷന്‍ റഫറന്‍സ് നമ്പര്‍ (എ.ആര്‍.എന്‍), കേടായ പാസ്‌പോര്‍ട്ടുമായി ക്യാമ്പിൽ എത്തിച്ചേരണം. പാസ്പോര്ട്ട് നഷ്ടപെട്ടവരാണെങ്കിൽ അടുത്തുള്ള പോലീസ് സ്റ്റേഷനിലെ എഫ്.ഐ.ആര്‍ അല്ലെങ്കില്‍ ലോസ് സര്‍ട്ടിഫിക്കറ്റ് കൊണ്ടുവരണം. കൂടുതൽ വിവരങ്ങൾക്കായി 9447731152 നമ്പറിൽ ബന്ധപെടുക
Leave a Reply