Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
മലപ്പുറം : മലപ്പുറം ജില്ലയിലെ ആലിങ്ങളിലാണ് ഞെട്ടിക്കുന്ന കവർച്ച നടന്നത്. വീട്ടിലുള്ളവരെ ഉറക്കിക്കിടത്തി വേലക്കാരി ആയ മാരിയമ്മ നടത്തിയ കവർച്ച പോലീസിനെപ്പോലും ഞെട്ടിച്ചു. ആദ്യം മാരിയമ്മ വീട്ടുകാരുടെ വിശ്വാസം നേടിയെടുത്തു . അതിനുശേഷമാണ് കവർച്ച നടത്തിയത് . മാരിയമ്മക്ക് എതിരെ പല സ്ഥലങ്ങളിലും കേസ് നിലനിൽക്കുന്നതിനിടെയാണ് പോലീസിനെപ്പോലും കബളിപ്പിച്ച് ഇങ്ങനൊരു കവർച്ച.
മാരിയമ്മ 3 ദിവസം മുൻപാണ് ആലിങ്ങളിലെ വീട്ടിലെത്തിയത്. മുറ്റം വൃത്തിയാക്കി ചെടികൾ വച്ച് പിടിപിച്ചും വീട്ടുകാരുടെ പ്രീതി പിടിച്ചുപറ്റി. വീട്ടിലെ എല്ലാ കാര്യങ്ങളിലും ഇടപെടുകയും, നല്ല രീതിയിൽ ഭക്ഷണം പാകം ചെയ്ത് കൊടുക്കുകയും ചെയ്തിരുന്നു. വേഗത്തിൽ മുടി വളരാൻ ഒരു മരുന്ന് ഉണ്ടെന്ന് പറഞ്ഞ് ഒരു പ്രത്യേക പാനീയം ഉണ്ടാക്കി എല്ലാർക്കും കൊടുക്കുകയായിരുന്നു. വീട്ടിലെ കുടുംബനാഥൻ ഒഴിച്ച് ബാക്കി എല്ലാവരും ആ പാനീയം കുടിച്ചു. കുടുംബനാഥൻ ആ പാനീയം കുടിക്കാത്തതിനെ തുടർന്ന് കാപ്പിയിൽ വിഷം കലർത്തി നൽകി.
മാരിയമ്മയെ ആ വീട്ടിൽ ജോലിക്ക് ഏർപ്പാടാക്കിയ സേലം സ്വദേശിയെ പോലീസ് കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്‌തെങ്കിലും കൂടുതൽ വിവരങ്ങൾ ഒന്നും ലഭിച്ചില്ല. വീട്ടുജോലിക്ക് ആളെ ആവശ്യം ഉണ്ടെന്ന് അറിയിച്ച് മാരിയമ്മക്ക് ഫോൺ നമ്പർ കൊടുത്തത് അല്ലാതെ ഒന്നും ചെയ്തില്ലെന്ന് കസ്റ്റഡിയിലെടുത്തയാൾ പോലീസിനോട് പറഞ്ഞു.
Leave a Reply