Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

December 14, 2025 3:47 pm

Menu

Published on September 20, 2018 at 11:26 am

വിമാനം തിരിച്ചിറക്കി ; ജീവനക്കാരുടെ അശ്രദ്ധ മൂലം യാത്രക്കാരുടെ മുക്കിലും ചെവിയിലും രക്തം

jet-airways-flight-returns-to-mumbai-passengers-suffer-nose-ear-bleed

ന്യൂഡൽഹി : ജീവനക്കാരുടെ അശ്രദ്ധ മൂലം യാത്രക്കാരുടെ മുക്കിലും ചെവിയിലും രക്തം . മുംബൈയിൽ നിന്നും ജയ്‌പ്പൂരിലേക്ക് പറന്ന ജെറ്റ് എയർവെയ്സ് വിമാനത്തിലാണ് സംഭവം നടന്നത്. വിമാനത്തിൽ 166 യാത്രക്കാർ ഉണ്ടാരുന്നു. അതിൽ മുപ്പതിലധികം പേരുടെ ചെവിയിൽ നിന്നും മുക്കിൽ നിന്നും രക്തസ്രാവം ഉണ്ടായി. പലർക്കും തലവേദനയും അനുഭവപ്പെട്ടതിനെ തുടർന്ന് വിമാനം തിരിച്ചിറക്കി.

ടേക്ക് ഓഫ് സമയത്ത് കാബിനിലെ വായുസമ്മർദം നിയന്ത്രിക്കുന്നതിലെ പിഴവാണു യാത്രക്കാരെ കുഴപ്പത്തിലാക്കിയത്. വിമാന ജീവനക്കാർ ഉടൻ ഓക്സിജൻ മാസ്കുകൾ യാത്രക്കാർക്കു നൽകി. രക്തസ്രാവത്തിനൊപ്പം പലർക്കും തലവേദനയും അനുഭവപ്പെട്ടത് വിമാനത്തിനുള്ളിൽ പരിഭ്രാന്തി പരത്തി.

വിമാനം മുംബൈയിൽ തിരിച്ചിറക്കി ഡോക്ടർമാർ യാത്രക്കാരെ പരിശോധിച്ചു. കാബിനിലെ വായുസമ്മർദം ക്രമീകരിക്കുന്നതിൽ വന്ന പിഴവാണ് അപകടത്തിനു കാരണമെന്നു ഡയറക്ട‌റേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) പറഞ്ഞു. ജീവനക്കാരുടെ ശ്രദ്ധക്കുറവുകൊണ്ടാണ് ഇങ്ങനെ സംഭവിച്ചതെന്നും ജെറ്റ് എയർവെയ്സ് വക്താവ് പിന്നീട് ഖേദം പ്രകടിപ്പിച്ചു. ഡിജിസിഎയുടെ നിർദേശപ്രകാരം എയർക്രാഫ്റ്റ് ആക്സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ അന്വേഷണം ആരംഭിച്ചു.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News