Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
തിരുവനന്തപുരം ∙ ശബരിമലയിലെ സ്ത്രീപ്രവേശനം അനുവദിച്ച സുപ്രീം കോടതി വിധിക്കെതിരെ പുനഃപരിശോധനാ ഹര്‍ജി നല്‍കണമോയെന്ന് തീരുമാനിക്കാനുള്ള നിര്‍ണായക ദേവസ്വം ബോര്‍ഡ് യോഗം ഇന്ന്. വിധിയെക്കുറിച്ച് അഭിഭാഷകരുടെ വിദഗ്ധ അഭിപ്രായം ബോര്‍ഡ് തേടിയിരിക്കുകയാണ്. ഇതിന്റെ അടിസ്ഥാനത്തിലാവും തീരുമാനം.

പാര്‍ട്ടിയുടേയോ സര്‍ക്കാരിന്റേയോ അഭിപ്രായം ദേവസ്വം ബോര്‍ഡ് പിന്തുടരേണ്ടതില്ല എന്ന് മന്ത്രി പറയുമ്പോഴും, ശബരിമല സ്ത്രീപ്രവേശവുമായി ബന്ധപ്പെട്ട്, ദേവസ്വം ബോര്‍ഡിന് ഏകപക്ഷീയമായ നിലപാട് സ്വീകരിക്കാനാവില്ല. കോടതിവിധിയുടെ വിശദാംശങ്ങൾ പരിശോധിച്ച്, നിയമവശങ്ങള്‍ വിശദീകരിക്കാൻ ബോര്‍ഡ് അഭിഭാഷകരോട് ആവശ്യപ്പെട്ടു. റിവ്യൂപെറ്റിഷന്‍ നിലനില്‍ക്കുമോ എന്ന ചോദ്യത്തിനാണ് മറുപടി വേണ്ടത്. നിയമോപദേശത്തിന്റെ അടിസ്ഥാനത്തില്‍ മാത്രമെ ദേവസ്വം ബോര്‍ഡ് പുനഃപരിശോധന ആവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിക്കൂ.

സുപ്രീംകോടതി വിധി നടപ്പാക്കാന്‍ എന്തെല്ലാം നടപടിയെടുത്തു എന്ന് ഹൈക്കോടതി ആരാഞ്ഞതും നിലനില്‍ക്കുകയാണ്. സര്‍ക്കാര്‍ പൊതുവെ സുപ്രീം കോടതിവിധിയോട് അനുകൂല നിലപാടാണ് സ്വീകരിച്ചത്. സിപിഎമ്മിനെയും സര്‍ക്കാരിനെയും കടന്നാക്രമിക്കുന്ന ബിജെപി സംഘപരിവാര്‍ സംഘടനകളെ അവഗണിക്കാന്‍ പാര്‍ട്ടിനേതൃത്വത്തിനാവില്ല. അതേസമയം കോടതി വിധിയെ തള്ളാനോ, സ്ത്രീവിരുദ്ധമെന്ന് ആരോപിക്കപ്പെടാവുന്ന തീരുമാനമെടുക്കാനോ ബോര്‍ഡിന് കഴിയുകയുമില്ല.
ഇക്കാര്യങ്ങളെല്ലാം കണക്കിലെടുക്കുമ്പോള്‍, റിവ്യൂ ഹര്‍ജി നല്‍കാനുള്ള സാധ്യതകള്‍ കുറവാണ്. സ്ത്രീകള്‍ ദര്‍ശനത്തിനെത്തിയാല്‍ നല്‍കേണ്ട സുരക്ഷ, സൗകര്യങ്ങള്‍ എന്നിവയെ കുറിച്ച് ബോര്‍ഡ് യോഗം തീരുമാനമെടുക്കും. മുഖ്യമന്ത്രിയുട അധ്യക്ഷതയില്‍ചേര്‍ന്ന ഉന്നതതല യോഗത്തിലെ തീരുമാനങ്ങള്‍ നടപ്പാക്കാന്‍ ബോര്‍ഡ് ബാധ്യസ്ഥമാണ്. ശബരിമല വികസനത്തിന് കൂടുതല്‍ വനഭൂമി, പ്രളയശേഷമുള്ള പുനര്‍നിര്‍മ്മാണം എന്നിവയും പരിഗണനക്ക് വരും.
Leave a Reply