Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

November 8, 2026 4:08 pm

Menu

Published on October 23, 2018 at 10:58 am

ദിലീപ് അമ്മയിൽ നിന്ന് രാജി വച്ചത് അമ്മ ആവശ്യപ്പെട്ടിട്ടല്ല..

dileep-resignation-letter-to-amma

താരസംഘടനയായ അമ്മ ആവശ്യപ്പെട്ടിട്ടല്ല രാജിയെന്ന് നടൻ ദിലീപ്. പേരു പറഞ്ഞു സംഘടനയെ തകർക്കാൻ ശ്രമം നടക്കുന്നുണ്ട്. വിവാദങ്ങൾ അവസാനിപ്പിക്കാനാണു തന്റെ രാജി. താൻ വേട്ടയാടപ്പെടുന്നതു മനസ്സറിയാത്ത കുറ്റത്തിനാണെന്നും അമ്മയ്ക്കു നൽകിയ രാജിക്കത്തിൽ ദിലീപ് പറയുന്നുണ്ട്. ദിലീപ് ഒക്ടോബർ 10നു നൽകിയ കത്തിന്റെ പകർപ്പ് മനോരമ ന്യൂസിനു ലഭിച്ചു. ഉപജാപക്കാരുടെ ശ്രമങ്ങളിൽ അമ്മ എന്ന സംഘടന തകരരുത്. അമ്മയുടെ സഹായം കൊണ്ടു ജീവിക്കുന്നവരുണ്ട്. ഇവർക്കായി സംഘടന നിലനില്‍ക്കണമെന്നും ദിലീപ് കത്തിൽ വ്യക്തമാക്കുന്നു.

അതേസമയം, കൊച്ചിയിൽ നടന്ന എക്സിക്യൂട്ടീവ് യോഗത്തിനുശേഷം അമ്മ ഭാരവാഹികൾ മാധ്യമപ്രവർത്തകരോടു പറഞ്ഞതിനു വിരുദ്ധമാണിത്. അമ്മയിൽനിന്നു ദിലീപ് രാജി വച്ചതായി പ്രസിഡന്റ് മോഹൻലാലാണു മാധ്യമങ്ങളെ അറിയിച്ചത്. ഡബ്ല്യുസിസിയുടെ ആവശ്യം പരിഗണിച്ചു ദിലീപിനോടു രാജി ആവശ്യപ്പെടുകയായിരുന്നെന്നും അദ്ദേഹം പറഞ്ഞിരുന്നു.

Loading...

Comments are closed.

More News