Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
കണ്ണൂര്‍ ചെറുപുഴയില്‍ ഒരു കുടുംബത്തിലെ അച്ഛനും അമ്മയും രണ്ട് മക്കളുo വെന്തുമരിച്ചു. വീടിന് തീപിടിച്ചാണ് മരിച്ചത്. പുലര്‍ച്ചെ ഒന്നരയോടെയായിരുന്നു സംഭവം. പെരുന്തടത്ത് സ്വദേശികളായ സജി, ഭാര്യ ഇന്ദു, മക്കളായ അതുല്യ, ആതിര എന്നിവരാണ് മരിച്ചത്. തീപിടുത്തത്തിന്റെ കാരണം വ്യക്തമായിട്ടില്ല. ഓടിട്ട വീട് പൂര്‍ണമായും കത്തി നശിച്ചു. തീപിടിച്ചതു കണ്ട് അയല്‍വാസികള്‍ ഓടിക്കൂടിയപ്പോഴേക്കും വീട് കത്തിയമര്‍ന്നിരുന്നു. കത്തിക്കരിഞ്ഞ മൃതദേഹങ്ങള്‍ മാറ്റാനാവാത്തതിനാല്‍ സംഭവസ്ഥലത്തു തന്നെ പോസ്റ്റുമോര്‍ട്ടം നടത്തിക്കൊണ്ടിരിക്കുകയാണ്.
Leave a Reply