Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

December 5, 2025 12:34 pm

Menu

Published on December 2, 2018 at 10:30 am

നാരങ്ങാവിളക്ക് കത്തിക്കുന്നത് എന്തിന്?? ഫലങ്ങൾ??

importance-of-naranga-vilakku

വിളക്ക് വഴിപാടുകളിൽ പ്രധാനമാണ് നാരങ്ങാവിളക്ക്. രാഹുദോഷശാന്തിക്കായി ദേവീക്ഷേത്രത്തിൽ സമർപ്പിക്കുന്ന വഴിപാടാണിത്. ഭക്തൻ നേരിട്ട് സമർപ്പിക്കുന്ന ഒരു ഹോമത്തിൻെറ ഫലമാണ് നാരങ്ങാവിളക്ക് തെളിയിക്കുന്നതിലൂടെ ലഭിക്കുന്നത്. ഉദ്ദിഷ്ടകാര്യസിദ്ധിക്കായും വിവാഹതടസ്സം നീങ്ങുന്നതിനും നാരങ്ങാവിളക്ക് തെളിയിക്കുന്നത് ഉത്തമമത്രേ. ചൊവ്വാ,വെള്ളീ ദിനങ്ങളിൽ ഇത് സവിശേഷമാണ്.

നാരങ്ങാവിളക്ക് കത്തിക്കുന്ന രീതി, നാരങ്ങാ നടുവേ പിളർന്ന ശേഷം നീര് കളഞ്ഞ് പുറംതോട് അകത്തു വരത്തക്കരീതിയിൽ ചിരാത് പോലെ ആക്കണം . ഇതിൽ നെയ്യോ നല്ലെണ്ണയോ ഒഴിച്ച് വേണം തിരി തെളിക്കാൻ . തെളിക്കുന്ന നാരങ്ങാവിളക്കിന്റെ എണ്ണം ഒറ്റസംഖ്യയിലായിരിക്കണം. അതായത് എത്ര നാരങ്ങാ എടുക്കുന്നുവോ അതിൽ ഒരു നാരങ്ങയുടെ പകുതി ഉപേക്ഷിക്കണം. പൊതുവെ അഞ്ച്, ഏഴ്, ഒൻപത് എന്നീ ക്രമത്തിലാണ് നാരങ്ങാവിളക്ക് തെളിക്കുന്നത് . അമ്ലഗുണമുള്ള നാരങ്ങായിൽ എണ്ണയോ നെയ്യോ ചേരുമ്പോൾ അതിന്റെ ഫലം തീവ്രമാകും. തിരി തെളിക്കുന്നതിലൂടെ ഭക്തനിലുള്ള എല്ലാ നെഗറ്റീവ് ഊർജവും നിഷ്പ്രഭമാകും. കൂടാതെ ദേവിയുടെ നടയ്ക്കുമുന്നിൽ നാരങ്ങാവിളക്ക് തെളിച്ചു ഭക്തിയോടെ പ്രാർഥിക്കുന്നത് ആഗ്രഹപൂർത്തീകരണത്തിന് കാരണമാകും.

നവഗ്രഹങ്ങളിലൊന്നായ രാഹു അനിഷ്ടകാരിയാണ്. നിത്യേനയോ ചൊവ്വാ,വെള്ളീ ദിനത്തിലോ രാഹുകാലസമയത്ത് നാരങ്ങാവിളക്ക് തെളിച്ച് പ്രാർഥിക്കുന്നത് രാഹുദോഷശാന്തിക്കുള്ള ഉത്തമമാർഗ്ഗമാണ്. ദേവീക്ഷേത്രത്തിൽ നാരങ്ങാവിളക്ക് തെളിച്ചശേഷം ദേവീപ്രീതികരമായ മന്ത്രങ്ങൾ , ലളിതാസഹസ്രനാമം എന്നിവ ജപിക്കുന്നത് അത്യുത്തമമാണ്. ലളിതാസഹസ്രനാമജപം സാധിച്ചില്ലെങ്കിൽ മൂന്നുതവണ ലളിതാസഹസ്രനാമധ്യാനം മാത്രമായും ജപിക്കാവുന്നതാണ്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News