Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

December 14, 2025 1:00 pm

Menu

Published on December 8, 2018 at 12:09 pm

ശബരിമലയിൽ തീർത്ഥാടകരുടെ തിരക്ക്..

sabarimala-sannidhanam-devotees-rush

സന്നിധാനം: ശബരിമലയില്‍ വന്‍ ഭക്തജനത്തിരക്ക്. അന്യസംസ്ഥാനത്ത് നിന്നുള്ളവര്‍ക്ക് പുറമേ കേരളത്തില്‍ നിന്നുള്ള ഭക്തരുടെ എണ്ണത്തിലും ഇന്ന് വന്‍ വര്‍ധനയാണുള്ളത്. ഇന്നും നാളെയും അവധി ദിവസങ്ങളായതിനാലാണ് സന്നിധാനത്തെത്തുന്ന ഭക്തരുടെ എണ്ണത്തില്‍ വര്‍ധന വന്നിരിക്കുന്നത്.

കഴിഞ്ഞ വര്‍ഷത്തെ മണ്ഡലകാലത്തിന് സമാനമായ രീതിയിലേക്ക് ശബരിമല എത്തിക്കൊണ്ടിരിക്കുകയാണെന്നും വിവരങ്ങള്‍ പുറത്തുവരുന്നു. രാവിലെ 9 മണിക്ക് മുമ്പായി 35,000ത്തോളം പേര്‍ സന്നിധാനത്ത് എത്തിയതായാണ് ഔദ്യോഗിക വിവരം.

പോലീസ് നിയന്ത്രണങ്ങളില്‍ ഇളവേര്‍പ്പെടുത്തിയതും ശബരിമലയിലേക്ക് ഭക്തജനങ്ങള്‍ എത്തുന്നതിന് അനുകൂല സാഹചര്യമാണ് ഒരുക്കിയിരിക്കുന്നത്. നിരോധനാജ്ഞ നിലവിലുണ്ടെങ്കിലും ഭക്തര്‍ക്ക് ഇതുമൂലം യാതൊരു ബുദ്ധിമുട്ടുകളും ഉണ്ടാകാത്ത രീതിയിലാണ് പോലീസിന്റെ ഇടപെടല്‍.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News